റീസർവേ പരാതികൾ അദാലത്​ നടത്തി ആറ്​ മാസത്തിനകം പരിഹരിക്കും -മന്ത്രി ചന്ദ്രശേഖരൻ

തിരുവനന്തപുരം: റീസർവേ പരാതികൾ തീർപ്പാക്കാൻ സർവേ, റവന്യൂവകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അദാലത് സംഘടിപ്പിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ആറ് മാസത്തിനകം പരാതികൾ പരിഹരിക്കണമെന്നാണ് തീരുമാനം. 1,23,000 പരാതികളാണ് സംസ്ഥാനത്താകെയുള്ളത്. പരാതികൾ അദാലത്തിൽ തന്നെ പരിഹരിക്കണം. ഫീൽഡ് പരിശോധനയോ സർവേയോ ആവശ്യമെങ്കിൽ പ്രത്യേക ടീമിനെ ഏൽപിച്ച് രണ്ട് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം. കേന്ദ്ര-സംസ്ഥാന അംഗീകൃത ഏജൻസികളെക്കൊണ്ട് സംസ്ഥാനത്ത് ആകെ റീ സർവേ ചെയ്യുന്നതിനും വാേല്വഷൻ ചെയ്യിക്കുന്നതിനും നടപടികൾ സമയബന്ധിതമായി നടപ്പാക്കും. ഇനിയും സർവേ നടക്കാത്ത വില്ലേജുകൾ ആദ്യം പരിഗണിക്കും. 1977 ജനുവരി ഒന്നിന് വനഭൂമിയിൽ പ്രവേശിച്ച തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലയിലുള്ളവർക്കും പട്ടയം നൽകാൻ അനുമതി തേടി കേന്ദ്രസർക്കാറിനെ സമീപിക്കും. കേന്ദ്രാനുമതി ലഭിച്ച 28,588 ഹെക്ടറിൽ 11725.89 ഹെക്ടറിൽ ഇനിയും പട്ടയം നൽകാനുെണ്ടന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. വനം-റവന്യൂ വകുപ്പുകൾ ഇനി സംയുക്ത പരിേശാധന നടത്തി കേന്ദ്രത്തിന് സമർപ്പിക്കാനുള്ളതിൽ 250.269 ഹെക്ടർ തിരുവനന്തപുരത്തും 1454.2 ഹെക്ടർ കോട്ടയത്തും 151.77 ഹെക്ടർ പാലക്കാട്ടുമാണുള്ളത്. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിൽ 2000ത്തിൽ പരം വനഭൂമി പട്ടയങ്ങൾ ഉടൻ വിതരണം ചെയ്യും. തണ്ടേപ്പർ രജിസ്റ്ററിൽ ഭൂമിയില്ലെന്ന കാരണത്താൽ പോക്കുവരവ് നടക്കാത്തതിനാൽ കരംഅടക്കാൻ കഴിയാത്ത പ്രശ്നമുള്ള കേസുകൾ പ്രത്യേകമായി പരിശോധിക്കും. ആവശ്യമെങ്കിൽ വീണ്ടും സർവേ നടത്തും. വില്ലേജ് ഓഫിസിലെ ജീവനക്കാരെ ജോലിക്രമീകരണവ്യവസ്ഥയിൽ മറ്റ് ഓഫിസുകളിൽ നിയമിക്കേണ്ടതില്ലെന്നും നിർേദശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.