നാവായിക്കുളം സ്കൂളിൽ സാമൂഹികവിരുദ്ധാക്രമണം

കല്ലമ്പലം: നാവായിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറി സാമൂഹിക വിരുദ്ധർ തകർത്തു. ഹൈസ്കൂൾ വിഭാഗത്തിലുള്ള ഒമ്പത് ഇ-ക്ലാസ് മുറിയാണ് ശനി, ഞായർ ദിവസങ്ങളിലായി നശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയ കുട്ടികളാണ് സംഭവം അധ്യാപകരുടെ ശ്രദ്ധയിൽപെടുത്തിയത്. വെള്ള ബോർഡ്, ഫാൻ, സ്വിച്ച് ബോർഡ് ഫർണിച്ചർ എന്നിവ അടിച്ചുതകർത്തിരുന്നു. പെയ്ൻറടിച്ചഭിത്തി കരിക്കട്ട കൊണ്ട് വരച്ചു വൃത്തികേടാക്കിയ നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പൊലീസ് എത്തി പരിശോധന നടത്തി. വെള്ളിയാഴ്ച വൈകീട്ടുവരെയും അധ്യാപകർ ക്ലാസ്മുറിയിലുണ്ടായിരുന്നപ്പോൾ സംഭവം നടന്നിട്ടില്ലായിരുന്നു. പ്രദേശത്തെ മികച്ച സ്കൂളാണ് നാവായിക്കുളം. വർക്കല മണ്ഡലത്തിൽ വിജയശതമാനത്തിൽ മുൻപന്തിയിലായതിനാൽ സ്കൂളിന്പുതിയ ഡിവിഷനും അനുവദിച്ചിട്ടുണ്ട്. മുമ്പും സാമൂഹിക വിരുദ്ധർ ടാപ് അടിച്ചുതകർത്ത് കുടിവെള്ളം പാഴാക്കിയിട്ടുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ ഒരുസംഘം കളിക്കുന്നുണ്ട്. മതിൽ ചാടിക്കടന്നാണ് ഗ്രൗണ്ടിൽ കയറുന്നത്. സന്ധ്യ കഴിഞ്ഞാലും ഇവരെ ഇവിടെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സ്കൂളിലെ ക്ലാസ് മുറിയിൽ കാമറ സ്ഥാപിക്കുന്നതിനുള്ള കമ്മിറ്റി കൂടിയിരുന്നു. എന്നാൽ, ഇതുവരെയും നടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.