പോത്തൻകോട്: മൂന്നാംവർഷ വിദ്യാർഥികൾ നടത്തിയ പ്രവേശനോത്സവം അതിരുകടന്നതോടെ തോന്നയ്ക്കൽ എ.ജെ കോളജിൽ സംഘർഷം. സംഭവത്തിൽ 30 ഒാളം പേർക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രണ്ടാംവർഷ വിദ്യാർഥികൾ പ്രവേശനോത്സവം നടത്തിയതും പൊലീസ് ഇടപെട്ട് താക്കീത് ചെയ്യുന്നതുവരെ എത്തിയിരുന്നു. പ്രിൻസിപ്പലിെൻറ പരാതിയിൽ തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ രണ്ടാം വർഷ വിദ്യാർഥികളെ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. തുടർന്നായിരുന്നു മൂന്നാംവർഷ വിദ്യാർഥികളുടെ ആഘോഷം നടന്നത്. കറുത്തഷർട്ടും കൈലിയും ധരിച്ച് ൈബക്കുകളിലും ആഡംബര വാഹനങ്ങളിലും ചുറ്റിക്കറങ്ങിയ വിദ്യാർഥികൾ ശല്യമുണ്ടാക്കുന്നതായി അറിയിച്ചതിനെ തുടർന്ന് കോളജിലെത്തിയ പൊലീസ് വിദ്യാർഥികളെ തടഞ്ഞു. ഇതിനിടെ ഗേറ്റിെൻറ പൂട്ട്തകർത്ത വിദ്യാർഥികൾ പൊലീസിെന തള്ളിമാറ്റി അകത്തേക്ക് കയറി. പൂട്ട് തകർത്തതിന് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസിനെ തള്ളിമാറ്റി കോളജിൽ പ്രവേശിച്ചതിന് കണ്ടാലറിയാവുന്ന 30 ഒാളം പേർക്കെതിരെ മംഗലപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.