ബാങ്കിങ്​, ഇൻഷുറൻസ്​: ധർണ14ന്​

തിരുവനന്തപുരം: പൊതുമേഖലബാങ്കുകളെയും ഇൻഷുറൻസ് കോർപറേഷനുകളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 14ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ധർണ നടത്തുമെന്ന് ബാങ്ക്, ഇൻഷുറൻസ്, ഫിനാൻസ് യൂനിയൻ കോഒാഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപം പരിസരത്താണ് ധർണ. സ്വകാര്യവത്കരണം അവസാനിപ്പിക്കുക, വിദേശ പ്രത്യക്ഷനിക്ഷേപം വർധിപ്പിക്കാനുള്ള നീക്കം ഉേപക്ഷിക്കുക, പുറംകരാർവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. സി.ഡി. ജോൺസൺ, കെ.എസ്. കൃഷ്ണ, എസ്. സനിൽകുമാർ, കെ. രാമചന്ദ്രൻ നായർ, ബി. കൃഷ്ണമൂർത്തി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.