തിരുവനന്തപുരം: നിർമാണതൊഴിലാളികളുടെ പ്രശ‌്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട‌് കൺസ‌്ട്രക്ഷൻ വർക്കേഴ‌്സ‌് ഫെഡറേഷൻ (സി.ഐ.ടി.യു) കേന്ദ്രസർക്കാർ ഓഫിസുകളിലേക്ക‌് മാർച്ച‌് നടത്തി. ഏജീസ‌് ഓഫിസിലേക്ക‌് നടത്തിയ മാർച്ച‌് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ‌്ഘാടനം ചെയ‌്തു. തിരുവല്ലം ശിവരാജൻ അധ്യക്ഷത വഹിച്ചു. വി.കെ. മധു, മണ്ണാറം രാമചന്ദ്രൻ, സി. പ്രസന്നകുമാർ, കെ.സി. കൃഷ‌്ണൻകുട്ടി, വിളപ്പിൽ ശ്രീകുമാർ, മല്ലിക, സി. അംബിക, ഇ.ജി. മോഹനൻ, എ. ദേവദാസ‌് തുടങ്ങിയവർ സംസാരിച്ചു. നോട്ട‌് നിരോധനവും ജി.എസ്.ടിയും മൂലം തകർന്ന നിർമാണവ്യവസായം സംരക്ഷിക്കുക, കരിങ്കല്ല‌്, ചെങ്കല്ല‌്, മണൽ ഖനനത്തിന‌് കേന്ദ്രസർക്കാറും ഹരിതൈട്രബ്യൂണലും ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുക, എല്ലാ നിർമാണതൊഴിലാളികളെയും ഇ.എസ‌്.ഐയിൽ ഉൾപ്പെടുത്തുക, വീട‌് നിർമാണത്തിന‌് ധനസഹായം നൽകുക, സ‌്ത്രീ തൊഴിലാളി പെൻഷൻ പ്രായം 55 വയസ്സാക്കുക, നിർമാണതൊഴിലാളികളുടെ മിനിമം പെൻഷൻ 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.