മാമം ആറ്റിെൻറ തീരത്ത് മാലിന്യം തള്ളൽ

ആറ്റിങ്ങല്‍: . നഗരസഭാ അധികൃതരെത്തി നീക്കം ചെയ്തു. മാമം ആറ്റി​െൻറ തീരത്ത് ദേശീയപാതയില്‍നിന്ന് 50 മീറ്റര്‍ മാറിയാണ് മാലിന്യംതള്ളൽ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, വാര്‍ഡ് കൗണ്‍സിലര്‍ ശോഭന, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. ആറ്റുതീരങ്ങളിലും കായല്‍കൈവഴികളിലും റോഡ് വക്കിലും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നുണ്ട്. മാമം ആറ്, ദേശീയപാത, ഗ്രാമീണ റോഡുകള്‍ എന്നിവയുടെ ഓരങ്ങളിലായി രാത്രി മാലിന്യം തള്ളുകയാണ്. കോഴിമാലിന്യങ്ങളും വിവാഹ സ്ഥലങ്ങളില്‍നിന്നും വ്യാപാര കേന്ദ്രങ്ങളില്‍നിന്നുമുള്ള മാലിന്യങ്ങളുമാണ് കൂടുതലായി കൊണ്ടിടുന്നത്. കക്കൂസ് മാലിന്യവും ഒഴുക്കാറുണ്ട്. റോഡുകളില്‍ മാലിന്യ നിക്ഷേപത്തിനിടെ പലപ്പോഴും ടാങ്കര്‍ ലോറികളും ജീവനക്കാരും പിടിക്കപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.