ഉന്നതവിജയികളെ അനുമോദിച്ചു

കിഴക്കനേല: കിഴക്കനേല ഇസ്ലാമിക് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ എസ.്എസ്.എൽ.സി, സി.ബി.എസ്.ഇ, ഡിഗ്രി, എൻജിനീയറിങ്, അഗ്രികൾചർ എന്നീ പരീക്ഷകളിൽ ഉന്നത വിജയം വരിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം ചെയ്തു. അനുമോദന യോഗം അഡ്വ. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ വർക്കല കഹാർ, ഹിറാ മസ്ജിദ് ഇമാം ഹമീദ് മൗലവി, കേരള യൂനിവേഴ്സിറ്റി മുൻ സെനറ്റ് അംഗം കമാലുദ്ദീൻ തങ്ങൾ, റിട്ട. ഹെഡ്മാസ്റ്റർ സദാനന്ദൻപിള്ള, ഹെഡ്മാസ്റ്റർ വിജയകുമാർ, സുനിത, വില്ലേജ് ഒാഫിസർ ജയ ബാബു, ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിച്ചു. മികച്ച ജസസേവനപ്രവർത്തനത്തിനുള്ള അവാർഡ് മുസ്തഫ കുഞ്ഞിന് നൽകി. ഇസ്ലാമിക് സ​െൻറർ പ്രസിഡൻറ് എം.എസ്.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുൽ വഹാബ് പ്രാർഥന നടത്തി. സ​െൻറർ സെക്രട്ടറി എ.കെ. നാസറുദ്ദീൻ സ്വാഗതവും ട്രഷറർ അബ്ദുൽ ഹഖീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.