വെഞ്ഞാറമൂട്: കോലിയക്കോട് കൺസ്യൂമർ സഹകരണസംഘം തയാറാക്കിയ മാണിക്കൽ പെരുമ സുവനീർ 15ന് വൈകീട്ട് പൂലന്തറ ക്ഷീരസംഘം ഹാളിൽ വി.എസ്. അച്യുതാനന്ദൻ കോലിയക്കോട് ദാമോദരൻനായർക്ക് നൽകി പ്രകാശനം ചെയ്യും. പൊതുയോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പിരപ്പൻകോടൻ സ്മാരക പ്രഭാഷണം വി.എം. സുധീരൻ നിർവഹിക്കും. പിരപ്പൻകോടൻ സ്മാരക പുരസ്‌കാരം ചെറുന്നിയൂർ ശശിധരൻനായർക്ക് സി. ദിവാകരൻ നൽകും. മുതിർന്ന വ്യക്തികളെ സമ്പത്ത്.എം.പി ആദരിക്കും. പിരപ്പൻകോട് മുരളി അധ്യക്ഷതവഹിക്കും. കിളിമാനൂരിൽ ഗവ. കോളജ് അനുവദിക്കണം -ഡി.വൈ.എഫ്.ഐ കിളിമാനൂര്‍: ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി വിഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികള്‍ പഠിക്കുന്ന കിളിമാനൂര്‍ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ കോളജ് ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. യുവാക്കള്‍ക്ക് കായികപരിശീലനത്തിനായി ആധുനിക നിലവാരത്തിലുള്ള കളിസ്ഥലം വേണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. രണ്ടുദിവസമായി നഗരൂരില്‍ നടന്ന പ്രതിനിധിസമ്മേളനം സമാപിച്ചു. രണ്ടാംദിവസം പ്രതിനിധികളുടെ ചര്‍ച്ചക്ക് ബ്ലോക്ക് സെക്രട്ടറി ആര്‍.എസ്. രമേശും ജില്ല സെക്രട്ടറി ഐ. സാജുവും മറുപടി പറഞ്ഞു. സംസ്ഥാന സമിതിയംഗങ്ങളായ ഷിജുഖാന്‍, ഷാജു, കവിത, വിനീത്, അനില്‍കുമാര്‍, അനൂപ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ജെ. ജിനേഷ് കിളിമാനൂര്‍ (പ്രസി.), ഫത്തഹുദ്ദീന്‍, ആര്‍. ലെനിന്‍ (വൈസ് പ്രസി.), ആര്‍.എസ്. രമേശ് (സെക്ര.), അനൂപ്, എ.ആര്‍. നിയാസ് (ജോ. സെക്ര.), ഡി. രജിത് (ട്രഷ.), അനീഷ് ചൂട്ടയില്‍, നിതിന്‍ നാവായിക്കുളം, വിജയലക്ഷ്മി, ഇജാസ് (എക്‌സി. അംഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.