കാട്ടാക്കട: മാറനല്ലൂർ പഞ്ചായത്ത് ഒാഫിസിൽ അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധർ മണ്ണെണ്ണ ഒഴിച്ച് ജീവനക്കാരെ അപായപ്പെടുത്താൻ നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് ജോയൻറ് കൗൺസിൽ മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫിസ് പടിക്കൽ ധർണ നടത്തി. സർക്കാർ ജീവനക്കാർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാക്കണമെന്ന് യൂനിയൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.പി. ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജഹാൻ, ജോയൻറ് കൗൺസിൽ നേതാക്കളായ രാജേഷ് മാങ്കുളം, ജയരാജ്, കുമാർ, ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. കരുംകുളം ഗ്രാമപഞ്ചായത്തിെൻറ പുതിയ മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും നെടുമങ്ങാട്: കരുംകുളം ഗ്രാമപഞ്ചായത്തിെൻറ നവീകരിച്ച ഓഫിസ് മന്ദിരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം, പാലൂട്ടുന്ന അമ്മമാർക്കായി പ്രത്യേക സംവിധാനം ഉൾപ്പെടെ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. എം. വിൻസൻറ് എം.എൽ.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.