ഒാട്ടോയിൽ അപകടം സൃഷ്​ടിച്ച്​ കറക്കം: മൂന്നുയുവാക്കൾ അറസ്​റ്റിൽ

മലയിൻകീഴ്: ഒാട്ടോയിൽ കറങ്ങിനടന്ന് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ. മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇവർ സ്റ്റേഷനിൽ വച്ച് പൊലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പേയാട് കുണ്ടമൺകടവ് ചെറുതല വീട്ടിൽ എസ്. രാജേഷ് (26), കാവലൊട്ടുകോണം ഊട്ടുഭരണി റെസിഡൻസിൽ മേക്കുംകര പുത്തൻവീട്ടിൽ ആർ. ശ്യാംകുമാർ (31), കുരിശുമുട്ടം റോസ്‌ വില്ലയിൽ വാടകക്ക് താമസിക്കുന്ന വാവച്ചൻ എന്ന അനുദാസ് (24) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി വാഹന പരിശോധനക്കിെട പൊലീസ് അമിതവേഗത്തിൽ എത്തിയ ഓട്ടോയെ കൈകാണിച്ചുവെങ്കിലും നിർത്താതെ പോയി. ഒരു കാറിലും രണ്ട് ബൈക്കിലും ഇടിക്കുകയുമുണ്ടായി. എസ്.ഐ കെ. സുരേഷ്‌കുമാറി​െൻറ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.