മാനവീയം വീഥിയിൽ സോക്കർ ഫിലിം ഫെസ്​റ്റിവൽ

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മാനവീയം സ്ട്രീറ്റ് ലൈബ്രറിയുടെ സഹകരണത്തോടെ സോക്കർ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. 10,11,12,15 തീയതികളിലായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിൽ പ്രമുഖ ഹംഗേറിയൻ ചലച്ചിത്രകാരൻ സൊൾട്ടാൻ ഫാബ്രി സംവിധാനം ചെയ്ത 'ടു ഹാഫ് ടൈംസ് ഇൻ ഹെൽ', അർജൻറീനൻ സോക്കർ താരം ഡീഗോ മറഡോണയെക്കുറിച്ച് വിഖ്യാത സെർബിയൻ സംവിധായകൻ എമീർ കസ്തുറിക്ക സംവിധാനം ചെയ്ത 'മറഡോണ', കൊളംബിയൻ ഫുട്ബാൾ താരം ആന്ദ്രേ എസ്കോബാറി​െൻറയും കൊളംബിയൻ മയക്കുമരുന്ന് വ്യാപാരി പാേബ്ലാ എസ് കോബാറി​െൻറയും ജീവിതം വരച്ചുകാട്ടുന്ന ഡോക്യുമ​െൻററിയായ ' ടു എസ്കോബാർസ്', ജാഫർ പനാഹിയുടെ ഇറാൻ ചിത്രമായ 'ഒാഫ്സൈഡ്' എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക. ചലച്ചിത്ര പ്രദർശനം രാത്രി 8.30ന് ആരംഭിക്കും. സിനിമകൾക്കുശേഷം ഫുട്ബാൾ മത്സരങ്ങൾ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. ആദരിച്ചു തിരുവനന്തപുരം: പ്രസിദ്ധ സംഗീതസംവിധായകൻ ആർ. സോമശേഖരനെ ഗ്രന്ഥശേഖരം ആസ്വാദനവേദി ആദരിച്ചു. കാഞ്ഞിരംപാറയിലെ വസതിയിൽ സംഘടിപ്പിച്ച ഗായകരുടെയും എഴുത്തുകാരുടെയും സൗഹൃദ സദസ്സിൽ ഡോ. ഭാവന രാധാകൃഷ്ണൻ, ടി.പി. ശാസ്തമംഗലം, ജോയി മുള്ളക്കാട്ടിൽ, പ്രദീപ് കണ്ണമ്മൂല, പാലോട് വാസുദേവൻ, വിവേകാനന്ദൻ, സുരേഷ് എന്നിവർ സംസാരിച്ചു. ആസ്വാദനവേദിയുടെ സ്ഥാപകസംഘാടകൻ ഭരതന്നൂർ ശിവരാജൻ, ആർ. സോമശേഖരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.