തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന് 5.75 ലക്ഷം രൂപയും സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് ആൻഡ് റിസർച് സെൻററിന് അഞ്ച് ലക്ഷം രൂപയും സാംസ്കാരികവകുപ്പ് അനുവദിച്ചു. ശ്രീനാരായണ പഠനകേന്ദ്രത്തിെൻറ ഡയറക്ടറുടെ കത്തിെൻറ അടിസ്ഥാനത്തിലാണ് 2018-19 സാമ്പത്തികവർഷത്തിലെ ആദ്യഗഡുവായി തുക അനുവദിച്ചത്. തുക കൈപ്പറ്റി മൂന്ന് മാസത്തിനകം ധനവിനിയോഗ സർട്ടിഫിക്കറ്റ് സർക്കാറിന് സമർപ്പിക്കണം. കാവാലം മഹോത്സവത്തിന് സോപാനം 6.84 ലക്ഷം ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് അഞ്ച് ലക്ഷം നൽകാൻ തീരുമാനിച്ചത്. പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന ഫോക് ലൈവ് അക്കാദമിക്ക് മുള കൊണ്ടുള്ള വാദ്യോപകരണങ്ങൾ നിർമിക്കാനും ഉപയോഗിക്കാനും പരിശീലനം നൽകുന്നതിനും കലകൾ വ്യാപിപ്പിക്കുന്നതിനുമായി ഒരുലക്ഷം നൽകാനും ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.