ഐ.എൻ.ടി.യു.സി മണ്ഡലം സമ്മേളനം

കൊല്ലം: ബി.ജെ.പി സർക്കാർ ഭരണഘടന സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയെ വർഗീയവത്കരിക്കുകയാണെന്ന് ഐ.എൻ.ടി.യു.സി വടക്കേവിള മണ്ഡലം സമ്മേളനം ആരോപിച്ചു. സമ്മേളനം ജില്ല ജനറൽ സെക്രട്ടറി അയത്തിൽ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബിനു ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വടക്കെവിള ശശി, റീജനൽ പ്രസിഡൻറ് ഒ.ബി. രാജേഷ്, പള്ളിമുക്ക് എച്ച്. താജുദീൻ, മുനീർ ബാനു, ശ്രീകുമാർ, റീന എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെ മക്കൾക്കുള്ള പഠനോപകരണ വിതരണം നടത്തി. നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ഓച്ചിറ: വയനകം വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം അനിൽ എസ്. കല്ലേലിഭാഗം നിര്‍വഹിച്ചു. സമാപനസമ്മേളനം ഡോ. ചേരാവള്ളി ശശി, വിദ്യാരംഗം കലാസാഹിത്യവേദി ടി.എന്‍. അജിത്കുമാറും സ്‌കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റ് സരോജിനിഅമ്മയും ഉദ്ഘാടനം െചയ്തു. കലാമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം മാനേജര്‍ ആര്‍. പ്രസന്നകുമാർ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദ് അധ്യക്ഷത വഹിച്ചു. എന്‍. കൃഷ്ണകുമാര്‍, എസ്. മഹിളാമണി, ബിന്ദു, രാധാകൃഷ്ണന്‍ എലമ്പടത്ത്, ആര്‍. രാജേഷ്, സന്തോഷ്, പ്രീത, എം. ഉണ്ണിത്താന്‍, മോഹനന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.