ഇരവിപുരം: എം. നൗഷാദ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള വിവിധ വികസന പദ്ധതികൾക്ക് സർക്കാറിെൻറ ഭരണാനുമതി ലഭിച്ചു. പള്ളിമുക്ക് മാർക്കറ്റ്-പണിക്കരുകുളം-വിമലഹൃദയ ഐ.സി.എസ്.ഇ സ്‌കൂൾ-എൻ.എച്ച് -മുള്ളുവിള-ഹെഡ് ഓഫിസ് ജങ്ഷൻ റോഡ് പുനർനിർമാണം ആവശ്യമായ സ്ഥലങ്ങളിൽ ഇൻറർലോക്ക് ടൈൽസ് പാകുന്നത് ഉൾപ്പെടെ 40 ലക്ഷം, പള്ളിമുക്ക് -വില്ലജ് ഓഫിസ്-കൈരളി ജങ്ഷൻ-എൻ.എസ് ജങ്ഷൻ-പോറ്റി ജങ്ഷൻ-മുന്നണിക്കുളം -പുളിയത്തുമുക്ക് റോഡ് പുനർനിർമാണം -40 ലക്ഷം, വെൺപാലക്കര ആറാട്ടുകുളത്തിനു സംരക്ഷണഭിത്തി നിർമാണം- 25 ലക്ഷം, വാളത്തുംഗൽ ഗവ. ബോയ്സ് ഹൈസ്‌കൂളിന് ചുറ്റുമതിലും ശുചിമുറി ബ്ലോക്കും നിർമാണം -35 ലക്ഷം, വാളത്തുംഗൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഓഡിറ്റോറിയം നിർമാണം -50 ലക്ഷം, കാക്കോട്ടുമൂല ഏലതോടിന് സംരക്ഷണഭിത്തി നിർമാണം -25 ലക്ഷം, കൂട്ടിക്കട-ആലുംമൂട് റോഡിലെ കവരൻകുഴി തോട് സംരക്ഷണം -30 ലക്ഷം, ആക്കോലിൽ പുള്ളിവയൽ തോട് സംരക്ഷണം -30 ലക്ഷം, അയത്തിൽ പഞ്ചായത്തുവിള നളന്ദ നഗറിൽ പാലവും അപ്രോച് റോഡ് നിർമാണവും -63 ലക്ഷം, കാക്കോട്ടുമൂല ഗവ.യു.പി.എസിന് കെട്ടിടം -50 ലക്ഷം, കൊച്ചമ്മൻനട- അപ്പൂപ്പൻനട- റോയൽ ജങ്ഷൻ- പൈനുംമൂട് - ഗുഡ് ന്യൂസ് ജങ്ഷൻ റോഡ് പുനർനിർമാണം -30 ലക്ഷം, ഉമയനല്ലൂർ പട്ടര്മുക്ക് -മാഞ്ഞാലിമുക്ക് റോഡ് നിർമാണം -30 ലക്ഷം എന്നിവയാണ് ആസ്തിവികസന ഫണ്ടിൽനിന്നുള്ള പദ്ധതികൾ. തെക്കേവിള ഇരവി ഗ്രന്ഥശാലക്ക് കെട്ടിടം-പത്തുലക്ഷം, അയത്തിൽ ശാന്തിനഗർ വായനശാലയ്ക്ക് കമ്പ്യൂട്ടർ -ഒരു ലക്ഷം, പട്ടത്താനം എൽ.എം.എസ്.എൽ.പി.എസിന് കമ്പ്യൂട്ടർ -ഒരു ലക്ഷം, മയ്യനാട് എൽ.എം.എൽ.പി.എസിന് കമ്പ്യൂട്ടർ -ഒരു ലക്ഷം, മയ്യനാട് താന്നി ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ്- അഞ്ചുലക്ഷം, കോയിക്കൽ ഗവ. എച്ച്.എസ്.എസിന് കമ്പ്യൂട്ടർ- മൂന്ന് ലക്ഷം, കല്ലുംതാഴം ഹരിജൻ എൽ.പി.എസിന് ശുചിമുറി നിർമാണം -അഞ്ച് ലക്ഷം, പട്ടത്താനം ക്രിസ്തുരാജ് എച്ച്.എസ്.എസിന് ശുചിമുറി ബ്ലോക്ക് നിർമാണം -പത്ത് ലക്ഷം, മാടൻനട പി.കെ.പി.എം.എൻ.എസ്.എസ്. യു.പി.എസിന് ശുചിമുറി നിർമാണം - അഞ്ച് ലക്ഷം, താന്നി സി.വി മെമോറിയൽ എൽ.പി.എസിന് ശുചിമുറി നിർമാണം -അഞ്ച് ലക്ഷം, ഉമയനല്ലൂർ വാഴപ്പള്ളി എൽ.പി.എസിന് ശുചിമുറി നിർമാണം- അഞ്ച് ലക്ഷം, തെക്കേവിള പുത്തൻനട ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് -അഞ്ച് ലക്ഷം, തെക്കേവിള ഭരണിക്കാവ് ക്ഷേത്രം ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് -അഞ്ച് ലക്ഷം, വെൺപാലക്കര വായനശാല ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് -അഞ്ച് ലക്ഷം, മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വായനശാലക്ക് കമ്പ്യൂട്ടർ, പ്രൊജക്ടർ -അഞ്ച് ലക്ഷം, കിളികൊല്ലൂർ കട്ടവിള മോസ്‌ക് ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് - അഞ്ച് ലക്ഷം, മയ്യനാട് ആലുംമൂട് ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് -അഞ്ച് ലക്ഷം, ചിന്നക്കട ക്രേവൻ ഹൈസ്‌കൂളിന് പാചകപ്പുരയും കമ്പ്യൂട്ടറും -ഏഴര ലക്ഷം, പട്ടത്താനം ബാലികാമറിയം എൽ.പി.എസിന് ടോയ്ലെറ്റ് ബ്ലോക്ക് നിർമാണം- അഞ്ച് ലക്ഷം, വടക്കേവിള മണക്കാട് ദേവിവിലാസം എൽ.പി.എസിന് സ്മാർട്ട് ക്ലാസുകൾ- 10 ലക്ഷം, അയത്തിൽ വി.വി. വി.എച്ച്.എസ്.എസിന് സ്മാർട്ട് ക്ലാസുകൾ- അഞ്ച് ലക്ഷം എന്നിങ്ങനെ പ്രത്യേക വികസനഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുണ്ടെന്നും എം. നൗഷാദ് എം.എൽ.എ അറിയിച്ചു. പദ്ധതികളുടെ നിർവഹണം അടിയന്തരമായി പൂർത്തിയാക്കാൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു. എ.ഡി.സി കെ.എൻ. ശശീന്ദ്രൻ, പി.ഡബ്ല്യു.ഡി, വാട്ടർ അതോറിറ്റി, മുഖത്തല ബ്ലോക്, ഹാർബർ എൻജിനീയറിങ്, കൊല്ലം കോർപറേഷൻ എന്നീ നിർവഹണ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.