പൊലീസിനെ ഭയന്നോടിയ യുവാവ്​ മരിച്ച സംഭവം: പത്തനാപുരം സി.ഐക്ക്​ അന്വേഷണചുമതല

പത്തനാപുരം: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈ.എസ്.പി യുടെ നിര്‍ദേശം. ഇതിനായി പത്തനാപുരം സി.ഐയെ അന്വേഷണചുമതല ഏല്‍പ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മുള്ളൂർ നിരപ്പ് നജീബ് മനസിലില്‍ നജീബിനെയാണ് സ്റ്റേറ്റ് ഫാമിങ് കോർപറേഷ​െൻറ റബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടത്. തലേദിവസം രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം കാരംസ് കളിക്കുന്നതിനിടെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പത്തനാപുരം പൊലീസ് എത്തിയിരുന്നു. പൊലീസിനെ കണ്ട് ഒാടി രക്ഷപ്പെട്ട നജീബിനെ പിന്നീട് തോട്ടത്തില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ മൃതദേഹം കണ്ട സ്ഥലവും അജ്ഞാതരായ രണ്ടുപേരെ ഇവിടെ കണ്ടതായുള്ള മൊഴികളും പൊലീസ് പരിശോധിക്കും. ശാസ്ത്രീയ പരിശോധനഫലം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയും എത്തിയശേഷം മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു. അനധികൃത നിയമനം; യു.ഡി.എഫ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചു കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക നിയമനങ്ങള്‍ അനധികൃതമായി നടത്തിയെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്തിലെ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ നികത്താന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ ഇൻറര്‍വ്യൂ നടത്തിയതായി പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. ഇൻറര്‍വ്യൂബോര്‍ഡില്‍ പങ്കെടുക്കേണ്ട അംഗങ്ങള്‍ പോലും അറിയാതെയായിരുന്നു അഭിമുഖം. ഇതിനെതുടര്‍ന്നായിരുന്നു ഉപരോധം. അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ചക്ക് െവച്ച ശേഷം വീണ്ടും ഇൻറര്‍വ്യൂ നടത്താമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഉപരോധത്തിൽ യു.ഡി.എഫ് അംഗങ്ങളായ കുന്നിക്കോട് ഷാജഹാന്‍, വി.ആര്‍. ജ്യോതികുമാര്‍, ആശാ ബിജു, ആലുവിള ബിജു, ഫാത്തിമാ ബീവി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.