ഓർമപ്പെരുന്നാളും കൺ​െവൻഷനും

അഞ്ചൽ: ഭാരതീപുരം തുമ്പോട് സ​െൻറ് കുരിയാക്കോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ കുരിയാക്കോസ് സഹദായുടെ ആരംഭിച്ചു. രാവിലെ 7.45ന് കുർബാനയും 9.30ന് പെരുന്നാൾ കൊടിയേറ്റും നടന്നു. ഇടവക വികാരി ഫാ.ജോൺ കെ. തങ്കച്ചൻ പതാകയുയർത്തി. തുടർന്ന് നടന്ന ആധ്യാത്മിക സംഘടന വാർഷിക ഉദ്ഘാടനം പഴയേരൂർ സ​െൻറ് ജോർജ് കാത്തോലിക്ക ഇടവക വികാരി ഫാ. ജോൺ കാരവിള നിർവഹിച്ചു. ഐ.എസ്.ആർ.ഒ ചീഫ് കൺട്രോളർ ബിജു ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. എല്ലാ ദിവസവും രാവിലെ 7.45 ന് കുർബാനയും സമാപനദിവസമായ ജൂലൈ16 ന് വൈകീട്ട് ആറിന് റാസയും മൂന്നിന്മേൽ കുർബാനയും നടക്കും. ഓയിൽപാം സ​െൻറ് ഗ്രിഗോറിയോസ് കുരിശ്ശടിയിൽ നിന്ന് ആരംഭിക്കുന്ന റാസ ഭാരതീപുരം, പഴയേരൂർ സ​െൻറ് ജോർജ് ദോവാലയത്തിൽ എത്തി തിരികെ സ​െൻറ് കുരിയാക്കോസ് ഓർത്തഡോക്സ് ദേവാലയത്തിൽ സമാപിക്കും. മൂന്നിന്മേൽ കുർബാനക്ക് കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ തേവോദോറോസ് മുഖ്യകാർമികത്വം വഹിക്കും. മാർച്ചും ധർണയും പത്തനാപുരം: സംസ്ഥാന ഫാമിങ് കോർപറേഷനിലെ തൊഴിലാളികളുടെ മിനിമം കൂലി 600 രൂപയായി വർധിപ്പിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്റ്റേറ്റ് ഒാഫിസിലേക്ക് തൊഴിലാളികളുടെ മാർച്ചും ധർണയും നടത്തും. ഫാമിങ് കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് 10ന് മാർച്ചും ധർണയും നടത്തുന്നതെന്ന് പ്രസിഡൻറ് കറവൂർ എൽ. വർഗീസും സെക്രട്ടറി ഷാജിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.