കശുമാവ് കൃഷി ആരംഭിച്ചു

(ചിത്രം) വെളിയം: ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് സമ്മേളനത്തി​െൻറ ഭാഗമായി നെടുമൺകാവ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ . വാക്കനാട് ഗവ. സ്കൂളിന് സമീപത്തെ 60 സ​െൻറ് ഭൂമിയിലാണ് കൃഷിചെയ്യുന്നത്. കാഷ്യു ഡെവലപ്മ​െൻറ് കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ കശുമാവിൻ തൈ നടീൽ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എൻ.എസ് സജീവ് അധ്യക്ഷതവഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റിയംഗം എം. എസ് ശ്രീകുമാർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജെ.ആർ അമ്പിളി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അബ്ദുൽ റഹ്മാൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയൻറ് സെക്രട്ടറി എ. പ്രബിത്, കൃഷിക്കായി ഭൂമി വിട്ടു നൽകിയ ശാന്തശിവൻ എന്നിവർ സംസാരിച്ചു. കൺവീനർ നിഖിൽ എസ്. മോഹൻ സ്വാഗതവും ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ ആനന്ദ് നന്ദിയും പറഞ്ഞു. പി.എൻ. പണിക്കർ അനുസ്മരണവും വായനവാര സമാപനവും (ചിത്രം) കുന്നിക്കോട്: ആവണീശ്വരം എ.പി.പി.എം സ്കൂളി​െൻറ നേതൃത്വത്തില്‍ പി.എൻ. പണിക്കർ അനുസ്മരണവും വായനവാര സമാപനവും നടന്നു. പൊതുസമ്മേളനം സി.പി.എം എരിയാ സെക്രട്ടറി മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ശ്യാം ലൈബ്രറികൾക്കുള്ള പുസ്തകവിതരണം നടത്തി. മീമാത്തിക്കുന്ന് വിജ്ഞാനോദയം, വിളക്കുടി മഹാത്മാ, കുന്നിക്കോട് എൻ.ഇ ബൽറാം, ഇളമ്പൽ യുവജന സമാജം പബ്ലിക് ലൈബ്രറി ഗ്രന്ഥശാലകൾക്ക് വിദ്യാർഥികൾ ശേഖരിച്ച 400 ഓളം പുസ്തകങ്ങൾ സംഭാവനനൽകി. പി.ടി.എ പ്രസിഡൻറ് നവാബ് അധ്യക്ഷത വഹിച്ചു. ആർ. പത്മഗിരീഷ്, ഗ്രാമപഞ്ചായത്തംഗം ആശ ബിജു, രാഘവൻപിള്ള, ഗിരീഷ് ഇളമ്പൽ, അജിതകുമാരി കുഞ്ഞമ്മ, മീര, പാർവതി, ദിലീപ് ലാൽ, ശ്രീലേഖ, അരാഫത്ത്, അനൂപ് ചന്ദ്, ജയ ദീഷ്, ശിവപ്രസാദ്, ശ്രീകല തുടങ്ങിയവർ പങ്കെടുത്തു. മികച്ച സേവനത്തിനുശേഷം വിരമിച്ച കൃഷി ഓഫിസർ എ. രാമചന്ദ്രനെ ആദരിച്ചു. വായനാമത്സര വിജയികളെയും ക്വിസ് മത്സരവിജയികളെയും ചടങ്ങിൽ അനുമോദിച്ചു. പാറ ഖനനത്തിന് സി.പി.ഐ കൂട്ടുനിൽക്കുെന്നന്ന് ആർ.എസ്.പി വെളിയം: പടിഞ്ഞാറ്റിൻകരയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ പാറക്വാറി സി.പി.ഐ നേതാക്കളുടെ നേതൃത്വത്തിൽ ഖനനം ചെയ്യാൻ നീക്കമെന്ന് ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റി. പാറ ഖനനത്തിനെതിരെ സി.പി.ഐ ഉൾപ്പെട്ട ഇടതുപക്ഷം ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത് പ്രഹസനമാണ്. റവന്യൂ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം രഹസ്യമായി വെളിയം വില്ലേജ് ഓഫിസിലും കൊട്ടാരക്കര താലൂക്കിലും ജില്ല ജിയോളജിക്കൽ വകുപ്പിലും റിപ്പോർട്ട് നൽകിയെന്നാണ് ആർ.എസ്.പി ആരോപിക്കുന്നത്. പാറ പൊട്ടിക്കുന്നതിന് അനുകൂലമായി റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുള്ള അനുവാദം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്താൻ ആർ.എസ്.പി യോഗം തീരുമാനിച്ചു. വി.എസ്. അനീഷ് അധ്യക്ഷത വഹിച്ചു. വെളിയം ഉദയകുമാർ, ഭാസി പരുത്തിയറ, എം.എസ് ബിജു, രാഗേഷ് ചൂരക്കോട്, മുട്ടറബിജു, സനു താന്നിമുക്ക്, വിനോദ്, മുണ്ടയ്ക്കൽ രാജീവ്, അശോകൻ പുതുവീട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.