ഫേസ്ബുക്ക് വഴി 'ലഹരി'; അന്വേഷണം വ്യാപിപ്പിച്ചു

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുെന്നന്നതി​െൻറ പേരില്‍ എക്‌സൈസ് കേസെടുത്ത ഫേസ്ബുക്ക് കൂട്ടായ്മ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിന്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടി. തിരുവനന്തപുരം ജില്ല കോടതിയിലാണ് അഡ്മിന്‍ ടി.എന്‍. അജിത്കുമാര്‍ മൂന്‍കൂര്‍ ജാമ്യം തേടിയത്. അജിത് കുമാറിനെ ഒന്നാംപ്രതിയാക്കിയും ഭാര്യ വിനിതയെ രണ്ടാം പ്രതിയാക്കിയുമാണ് എക്സൈസ് വകുപ്പ് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. 18 ലക്ഷത്തോളം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. ഇവർക്ക് പുറമെ മറ്റ് ഗ്രൂപ്പിലുള്ള മറ്റ് 36 പേർക്കെതിരെ കൂടി അന്വേഷണം ആരംഭിച്ചു. ജി.എന്‍.പി.സിയുടെ പേരില്‍ വ്യാജ ഗ്രൂപ്പുകളാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റിടുന്നതെന്നും ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും. കുട്ടികളെ ഒപ്പമിരുത്തി മദ്യപിക്കുന്നതും പരസ്യമായി മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതും ശ്രീനാരായണ ഗുരുവി​െൻറ ദർശനങ്ങളെ ‍അധിക്ഷേപിക്കുന്നതും ക്രിസ്തീയ ശവക്കല്ലറക്ക് മുകളിൽ മദ്യപിക്കുന്നതുമായ ചിത്രങ്ങളും പോസ്റ്റും ഇട്ടതിനാണ് അന്വേഷണം. അഡ്മിനെതിരെ തലസ്ഥാനത്തെ ചില ബാറുടമകളും എക്സൈസിന് പരാതി നൽകിയിട്ടുണ്ട്. നിരക്ക് ഇളവുണ്ടെന്നു കാണിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും തങ്ങളുടെ ബാറിൽ ആളുകളെ എത്തിക്കുന്നതിന് അജിത് കുമാർ പണം ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. ഇതുസംബന്ധിച്ചും സൈബർ സെല്ലുമായി സംയുക്താന്വേഷണം ആരംഭിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനി കുമാർ പറഞ്ഞു. ജി.എൻ.പി.സിയുടെ പേരിൽ പല വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിലുണ്ട്. ഇവയിൽ ഏതാണ് യഥാർഥ ജി.എൻ.പി.സി, വ്യാജ ജി.എൻ.പി.സിക്കു പിന്നിൽ പ്രവർത്തിച്ചവർ ആരെല്ലാമെന്നും സൈബർ സെൽ വിഭാഗം അന്വേഷിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.