അക്ഷരശ്രീ സർവേക്ക്​ 14ന്​ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടർവിദ്യാഭ്യാസം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതമിഷൻ നടപ്പാക്കുന്ന 'അക്ഷരശ്രീ' സാക്ഷരത-തുടർവിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായുള്ള സർവേ 14ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ നഗരസഭയിലെ 100 വാർഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ജില്ലാ പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ജില്ലയിലാകെ വ്യാപിപ്പിക്കാനാണ് സാക്ഷരതാമിഷൻ ലക്ഷ്യമിടുന്നതെന്ന് ഡയറക്ടർ ഡോ.പി.എസ്. ശ്രീകല പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി കേരളത്തിലാകെ വ്യാപിപ്പിക്കും. 12ന് വൈകീട്ട് 6.30ന് ആശാൻ സ്ക്വയറിൽ മന്ത്രി സി. രവീന്ദ്രനാഥ് അക്ഷരദീപം തെളിച്ച് പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം നടത്തും. 13ന് സന്ധ്യക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നഗരസഭക്ക് കീഴിലെ മുഴുവൻ വീടുകളിലും അക്ഷരത്തിരി കത്തിക്കും. 10,11 തീയതികളിൽ എല്ലാ വാർഡ് കേന്ദ്രങ്ങളിലും സർവേസാമഗ്രികൾ എത്തിക്കും. സർവേദിനം തന്നെ അതാത് വാർഡുകളിൽ വിവരങ്ങളുടെ േക്രാഡീകരണവും നടക്കും. വാർഡ് തല വിവര േക്രാഡീകരണം 100 േപ്രരക്മാരുടെ നേതൃത്വത്തിൽ 15ന് നടക്കും. നഗരപരിധിക്കുള്ളിലെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിലേയും കോളജുകളിലേയും എൻ.എസ്.എസ് വളൻറിയർമാരുടെ നേതൃത്തിലുള്ള വിദ്യാർഥികൾ, സാക്ഷരതാമിഷ​െൻറ തുല്യതാപഠിതാക്കൾ എന്നിങ്ങനെ 10000 പേരുടെ നേതൃത്വത്തിലാണ് സർവേ. നഗരസഭയിലെ 100 വാർഡുകളിലും 14ന് രാവിലെ 8.30ന് സർവേ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.