മഅ്ദനി: സംസ്‌ഥാന സര്‍ക്കാര്‍ ഇടപെടണം -മുസ്​ലിം സംയുക്തവേദി

തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനി അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട ബംഗളൂരു സ്ഫോടനക്കേസ് തീര്‍പ്പാക്കി മോചിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കേരള മുസ്ലിം സംയുക്തവേദി സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് 12ന് സെക്രേട്ടറിയറ്റ് ധർണ നടത്തും. ബംഗളൂരു സ്ഫോടനക്കേസില്‍ ഇതുവരെ വാദംകേട്ട ജഡ്ജിയെ മാറ്റുകയും പുതിയ ജഡ്ജിയെ നിയമിക്കാന്‍ വൈകുകയും ചെയ്യുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം സംയുക്തവേദി പ്രസിഡൻറ് പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, വി.എച്ച് അലിയാര്‍ മൗലവി, പൂക്കോയ തങ്ങള്‍ കൊല്ലം, അബ്ദുല്‍ മജീദ് അമാനി, പാച്ചിറ സലാഹുദ്ദീന്‍, അഹമ്മദ് കബീര്‍, അമാനി ബാഖവി, നിസാര്‍ മേത്തര്‍ കണ്ണൂര്‍, ജഅ്ഫറലി ദാരിമി പൊന്നാനി, മുനീബ് തങ്ങള്‍ തിരൂര്‍, ഹാഫിസ് റഫീഖ് അഹമ്മദ് അല്‍ കാശിഫി, സലീമുല്‍ അമാനി മൗലവി, അബ്ദുറഹ്മാന്‍ അല്‍ ഹാദി, ഹസന്‍ അമാനി മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.