പോത്തൻകോട്: കളഞ്ഞുകിട്ടിയ പണവും രേഖകകളുമടങ്ങിയ പഴ്സ് ഉടമയെ ഏൽപിച്ച് ഒാേട്ടാഡ്രൈവർ മാതൃകയായി.മംഗലപുരം ഒാേട്ടാ സ്റ്റാൻഡിലെ ഡ്രൈവർ കുറക്കോട് വിഷ്ണുഭവനിൽ അനിൽകുമാറാണ് പഴ്സ് തിരികെ നൽകിയത്. പേരൂർക്കട നീതിനഗർ ഹൗസ് നമ്പർ 41 ബിജുവി(39)െൻറ പഴ്സാണ് നഷ്ടമായത്. മംഗലപുരം മുരുക്കുംപുഴ റോഡിലെ ഒാേട്ടാ സ്റ്റാൻഡിന് സമീപത്തെ ബസ്സ്റ്റാൻഡിന് സമീപത്ത് നിന്നാണ് അനിൽകുമാറിന് പഴ്സ് കിട്ടിയത്. ഉടൻ മംഗലപുരം പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഏറെകഴിഞ്ഞ് ബിജു പൊലീസിൽ പരാതിനൽകാനെത്തുേമ്പാഴാണ് പഴ്സ് കിട്ടിയ വിവരം അറിയുന്നത്. മംഗലപുരം എസ്.െഎ അജയകുമാറിെൻറ സാനിധ്യത്തിൽ അനിൽകുമാറിനെ വിളിച്ചുവരുത്തി ഉടമക്ക് പഴ്സ് കൈമാറുകയായിരുന്നു. കാപ്ഷൻ കളഞ്ഞുകിട്ടിയ പഴ്സ് മംഗലപുരം എസ്.െഎയുടെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.