സെക്ര​േട്ടറിയറ്റിന്​ മുന്നിൽ സമരപ്പന്തലുകൾ സ്​ഥിരം പന്തലുകളായി; ദുരിതംപേറി കാൽനടക്കാർ

തിരുവനന്തപുരം: കാൽനടക്കാർക്ക് യാത്രാതടസ്സം സൃഷ്ടിച്ച് ഫുട്പാത്ത് കൈയേറി സെക്രേട്ടറിയറ്റിന് മുന്നിൽ സമരപ്പന്തലുകൾ മുളച്ചുപൊന്തുന്നു. അനിശ്ചിതകാല സമരങ്ങൾ ഒത്തുതീർന്നിട്ടും തുടരുന്നവയുണ്ട്. റിലേസമരങ്ങളും സത്യഗ്രഹവുമായി എത്തിയവരും മറ്റ് നിയമപോരാട്ടവുമായി സമരത്തിനെത്തിയവരുമാണ് പന്തൽ കെട്ടുന്നത്. ഒത്തുതർപ്പുകളും വാഗ്ദാനങ്ങളും അവർക്ക് ബാധകമല്ലെന്ന മട്ടിലാണ് പലരും ഇവിടെ താമസമാക്കിയിരിക്കുന്നത്. വർഷങ്ങളായി കുടിൽകെട്ടി കഴിയുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനൊക്കെ പുറമെയാണ് വിവിധ ആവശ്യങ്ങളുമായി പ്രതിഷേധത്തിനെത്തുന്നവർ. പന്തൽ റോഡിലേക്ക് തള്ളി നിൽക്കുന്നതിനെ തുടർന്ന് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഏറെ ദുരിതമാണ് ഉണ്ടാവുന്നത്. നഗരത്തി​െൻറ മറ്റിടങ്ങളിൽ ഫുട്പാത്തിൽ കച്ചവടം നടത്തുന്നവരെ പിടികൂടി ഒഴിപ്പിക്കുന്നത് പതിവാണ്. പക്ഷേ, സെക്രട്ടേറിയറ്റ് പരിസരത്ത് അത്ഉണ്ടാകുന്നില്ലെന്നാണ് പൊതുജനങ്ങൾ പറയുന്നത്. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ആൾക്കാരും കടന്നുപോകുന്ന സ്ഥലവുമായ സെക്രേട്ടറിയറ്റിന് മുൻവശവും സ്റ്റാച്യുവും ഗതാഗത സ്തംഭനം കൊണ്ട് പൊറുതി മുട്ടുകയാണ്. മിക്കദിവസങ്ങളിലും ഉച്ചക്ക് രണ്ടുവരെ സമരവേലിയേറ്റമാണിവിടെ. റോഡിലിറങ്ങാതെ കാൽനടക്കാർക്ക് നടന്നുപോകാനുള്ള സ്ഥലമാണ് വർഷങ്ങളായും മാസങ്ങളായും ചില സമരക്കാർ കൈയടക്കിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.