വിതുര: . കനത്ത മഴയും മഞ്ഞുവീഴ്ചയും മലയിടിച്ചിലും കാരണം യാത്രാനിരോധനം ഏർപ്പെടുത്തിയ പൊൻമുടിയിലേക്ക് കഴിഞ്ഞയാഴ്ച മുതലാണ് സഞ്ചാരികളെ പ്രവേശിപ്പിച്ചുതുടങ്ങിയത്. സന്ദർശകബാഹുല്യവും വാഹനങ്ങളുടെ ഇരമ്പവും ഇല്ലാതായതോടെയാണ് ആനയും കാട്ടുപോത്തുമടക്കം റോഡിലേക്കിറങ്ങിയത്. ഞായറാഴ്ച രാവിലെ 8.30ന് നാല്, അഞ്ച് ഹെയർപിൻ വളവുകളിൽ കുട്ടിയാനയടക്കം എട്ട് ആനകളാണ് റോഡിലിറങ്ങിയത്. അവധിദിനമായതിനാൽ നിരവധി യാതക്കാരായിരുന്നു എത്തിയത്. എന്നാൽ, ആനക്കൂട്ടം നിലയുറപ്പിച്ചതിനാൽ ഗോൾഡൻവാലിയിൽ സഞ്ചാരികൾ മണിക്കൂറുകളോളം കാത്തുനിന്നു. വന സംരക്ഷണസമിതി പ്രവർത്തകരായ രാജേഷ്, അനന്തു കാണി, മധു കാണി, ശരത്ഗോപാലൻ കാണി, ശിവകുമാർ, പ്രസാദ്, സുനീഷ് എന്നിവർ ചേർന്ന് ആനക്കൂട്ടത്തെ ഏറെനേരത്തെ പരിശ്രമത്തിന് ശേഷം കാട്ടിലേക്ക് വിരട്ടിയോടിക്കുകയായിരുന്നു. വന സംരക്ഷണ സമിതി അംഗങ്ങളുടെ വിലക്ക് ലംഘിച്ച് അപ്പർ സാനിറ്റോറിയത്തിൽ നിന്ന് കിലോമീറ്റർ അകലെയായി സന്ദർശകർ നടന്നിറങ്ങാറുണ്ട്. സുഹൃദ്സംഘങ്ങളും കമിതാക്കളുമാണ് ഇറങ്ങുന്നവരിൽ അധികവും. മരത്തണലിലും പാറക്കൂട്ടങ്ങൾക്കിടക്കും ചേക്കേറുന്ന സംഘം അപകടമുന്നറിയിപ്പുകൾ ചെവിക്കൊള്ളാറില്ലെന്ന് സമിതി അംഗങ്ങൾ പറയുന്നു. ഇടിമിന്നലിൽ അപകടസാധ്യത കൂടുതലുള്ള അപ്പറിൽ നിന്ന് ഇവരെ മടക്കിവിളിക്കാനും പ്രയാസമാണ്. വന്യമൃഗങ്ങളെത്തിച്ചേരുന്ന കാട്ടുചെരുവുകളിലേക്ക് പോകുന്നതും അപകടസാധ്യത വർധിപ്പിക്കും. മലയിടിച്ചിൽ മൂലം റോഡിെൻറ പാർശ്വഭാഗങ്ങൾ തകർന്നിട്ടുണ്ട്. സ്വകാര്യകമ്പനി കേബിൾ വലിക്കുന്നതിനായി എടുത്ത കുഴികൾ വേണ്ടത്ര മണ്ണിട്ട് മൂടാതെ പോയതിനാൽ മഴക്കാലത്ത് പാർശ്വഭാഗം തകരുന്നതിന് ആക്കം കൂട്ടി. എതിരേ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോൾ ഈ കുഴികളിൽ വാഹനങ്ങൾ അകപ്പെട്ടുപോകുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.