വള്ളക്കടവ്: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 ലക്ഷത്തിെൻറ സ്വർണം പിടികൂടി. ഞായറാഴ്ച പുലർച്ചെ 2.30െനത്തിയ ദുബൈ-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായ കൊല്ലം തഴവ സ്വദേശി അലിയിൽ (24) നിന്നാണ് സ്വർണം പിടികൂടിയത്. ഒന്നേകാൽ കിലോ വരുന്ന സ്വർണം ദ്രാവകരൂപത്തിലാക്കി പ്രോട്ടീൻ പൗഡറും രാസവസ്തുക്കളും കലർത്തി പേസ്റ്റ് രൂപത്തിലാക്കിയായിരുന്നു കടത്ത്. അടിവസ്ത്രത്തിനടിയിൽ ബെൽറ്റിനുള്ളിൽ ഒളിപ്പിച്ച് സ്വർണവുമായി എത്തിയ ഇയാളെ പരിശോധനകളിലൊന്നും തിരിച്ചറിയാനായില്ല. രഹസ്യവിവരം കിട്ടിയതിനാൽ പ്രത്യേക പരിശോധനകൾക്കിടെയാണ് കസ്റ്റംസിന് സ്വർണം കണ്ടെത്താനായത്. ആറുമണിക്കൂറിലധികം പരിശ്രമിച്ചാണ് കെമിക്കൽ േപ്രാസസിങ്ങിലൂടെ സ്വർണം വേർതിരിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റൻറ് കമീഷണർ എ. ദാസ്, സൂപ്രണ്ടുമാരായ ഗോമതി, സിനി തോമസ്, സീതാരാമൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സ്ഥിരം കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് കസ്റ്റംസ് പറയുന്നു. IMG-20180708-WA0096.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.