തിരുവനന്തപുരം: അത്യാവശ്യമായി ഫോൺ വിളിക്കാനെന്ന വ്യാജേന മറ്റുള്ളവരിൽ നിന്ന് മൊബൈൽ വാങ്ങി ബൈക്കിൽ കടന്നുകളയുന്ന രണ്ടുപേർ പിടിയിൽ. തൊളിക്കോട് മണ്ണൂർക്കോണം എ.കെ.ജി നഗർ നിസാം മൻസിലിൽ നിസാം (30), വീരണകാവ് ഓണംകൊട് കുളത്ത്കര വീട്ടിൽ താമസിക്കുന്ന അനീഷ് (20) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഇരുപതോളം പേരുടെ മൊബൈലാണ് വാങ്ങി കടന്നുകളഞ്ഞത്. ആഡംബര ബൈക്കിൽ മാന്യമായി വസ്ത്രംധരിച്ച് എത്തുന്ന ഇവർ ഒരാൾ വണ്ടി സ്റ്റാർട്ട് ചെയ്ത് നിർത്തിയ ശേഷം മറ്റെയാൾ വില കൂടിയ ഫോൺ ഉള്ളവരുടെ അടുത്തെത്തി ആശുപത്രി ആവശ്യമുൾപ്പെടെയുള്ള അത്യാവശ്യത്തിന് േകാൾ ചെയ്യണമെന്ന് പറഞ്ഞ് ഫോൺ വാങ്ങും. വിളിക്കുന്നതുപോലെ അഭിനയിച്ച ശേഷം ഓടി ബൈക്കിൽ കയറി കടന്നുകളയുന്നതാണ് ഇവരുടെ രീതി. ഇത്തരത്തിലുള്ള പരാതികൾ തുടരെ വന്നതിനെ തുടർന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് ഇവരെ പിടികൂടുന്നതിനായി പ്രത്യേക ഷാഡോ സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ വലയിലായത്. മ്യൂസിയം സ്റ്റേഷൻ പരിധിയിൽ നിന്നും എറണാകുളം സ്വദേശി മദൻ കുമാറിെൻറ 17,000 രൂപ വിലയുള്ള ഫോൺ, പേരൂർക്കട ജങ്ഷനിൽ നിന്ന് അസം സ്വദേശികളായ രാകേഷ് ഹൊജിെൻറ 25,000 രൂപ വിലയുള്ള ഐഫോൺ, ജനറൽ ഹോസ്പിറ്റലിന് സമീപത്ത് നിന്ന് 18,000 രൂപയുടെ ഫോൺ, ജഗതി പാലത്തിന് സമീപത്ത് നിന്ന് ബഷീർ, തമ്പാനൂരിൽ നിന്നും വെമ്പായം സ്വദേശി അഖിൽ, പാങ്ങോട് മത്സ്യകച്ചവടം നടത്തുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ഫോൺ, തുടങ്ങി വഞ്ചിയൂർ, വട്ടിയൂർക്കാവ്, ഉള്ളൂർ, കവടിയാർ, റെയിൽവേ സ്റ്റേഷൻ, പവർഹൗസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഫോൺ നഷ്ടപ്പെട്ടത്. മൊബൈലുകൾ 2000 രൂപക്കാണ് ഇവർ ബീമാപള്ളിയിലെ കടകളിൽ കൊടുത്തിരുന്നത്. കടകളിൽ കൊടുത്തതുൾപ്പെടെ ഇവരുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന മൊബൈലുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അനീഷിന് മാറനല്ലൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ കഞ്ചാവ് കേസുകളുണ്ട്. കൺേട്രാൾ റൂം എ.സി വി.സുരേഷ് കുമാർ, മ്യൂസിയം സി.ഐ പ്രശാന്ത്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ.എസ്.ഐമാരായ അരുൺകുമാർ, യശോധരൻ, ഷാഡോ ടീമംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.