മത്സ്യബന്ധനവള്ളം മറിഞ്ഞ്​ മൂന്നുപേർക്ക് പരിക്ക്

ഓച്ചിറ: മത്സ്യബന്ധനം കഴിഞ്ഞ് അഴിമുഖത്തേക്ക് വരുകയായിരുന്ന വള്ളം മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. മറൈൻ എൻഫോഴ്സ്മ​െൻറി​െൻറ ബോട്ട് എത്തി അപകടത്തിൽെപട്ടവരെ രക്ഷപ്പെടുത്തി. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. ശ്രായിക്കാട് മംഗലത്ത് വീട്ടിൽ ബാബു (55), പറയകടവ് ചന്ദനശേരി വീട്ടിൽ അജയൻ (58), ക്ലാപ്പന വാഴപ്പള്ളിയിൽ വീട്ടിൽ സരസൻ (57) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒഡിഷക്കാരായ അശ്വിൻ, തപസ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവർ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം അഴീക്കൽ അഴിമുഖത്തിനു സമീപമാണ് തിരയിൽെപട്ട് വള്ളം മറിഞ്ഞത്. ശ്രായിക്കാട് വാഴപ്പള്ളിയിൽ വീട്ടിൽ ജയേഷി​െൻറ ഉടമസ്ഥതയിലുള്ള ശിവപ്രകാശ് വള്ളമാണ് തിരയിൽെപട്ട് മറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.