തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ രണ്ടാം ഘട്ട അലോട്ട്മെൻറിന് ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ തിങ്കളാഴ്ച രാവിലെ 10ന് അവസാനിക്കും. ഉയർന്ന ഒാപ്ഷൻ രണ്ടാം ഘട്ട അലോട്ട്മെൻറിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഹോം പേജിലെ 'Confirm' ബട്ടൺ ക്ലിക്ക് ചെയ്താണ് കൺഫർമേഷൻ നടത്തേണ്ടത്. തുടർന്ന് ഉയർന്ന ഒാപ്ഷൻ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളജ്, കോഴ്സ് എന്നിവയിലേക്ക് ഒാപ്ഷൻ നൽകണം. കൺഫർമേഷൻ നടത്താത്തവരെ രണ്ടാം രണ്ടാം അലോട്ട്മെൻറിൽ പരിഗണിക്കില്ല. ഇവരുടെ ഉയർന്ന ഒാപ്ഷൻ റദ്ദാകും. രണ്ടാം അലോട്ട്മെൻറ് ചൊവ്വാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചവർക്ക് 11 മുതൽ 14 വരെ പ്രവേശനം നേടാം. വിവിധ ബ്രാഞ്ചുകളിൽ പ്രവേശനത്തിനുള്ള ഷെഡ്യൂൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.