ഹരി എസ്. കർത്തക്ക്​ രാഷ്​ട്രസേവാ പുരസ്കാരം

തിരുവനന്തപുരം: മാധ്യമരംഗത്തെ സംഭാവനക്കുള്ള കേസരി വാരികയുടെ രാഷ്ട്രസേവാ പുരസ്‌കാരത്തിന് ഹരി എസ്. കർത്ത അർഹനായി. മുപ്പതിലേറെ വർഷമായി ഇംഗ്ലീഷ്, മലയാളം മാധ്യമരംഗത്ത് പ്രവർത്തിച്ചുവരുന്ന ഹരി ജന്മഭൂമിയുടെ മുഖ്യ പത്രാധിപരും അമൃത ടിവിയുടെ സീനിയർ എക്സിക്യൂട്ടിവ് എഡിറ്ററും ആയിരുന്നു. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂലൈ 18ന് കോഴിക്കോട്ട് നടക്കുന്ന സമ്മേളനത്തിൽ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.