കാട്ടാക്കട: തെക്കന്‍ മലയോരമേഖലകളില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണംചെയ്യുന്നതായി ആരോപണം. ചന്തകളിലും വഴിയോരങ്ങളിലുമുള്ള ചെറുകിട കച്ചവടക്കാരെ ലക്ഷ്യമിട്ട് അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ മാറ്റുന്ന വിരുതന്മാരാണ് വിലസുന്നത്. കാട്ടാക്കട, വിളപ്പില്‍ശാല, മേപ്പുക്കട, കള്ളിക്കാട് തുടങ്ങി മലയോരമേഖലയിലെ ചെറുകിട കച്ചവടക്കാരാണ് ഇത്തരക്കാരുടെ ലക്ഷ്യം. തിരക്കേറിയ സമയങ്ങളില്‍ ഉപഭോക്താവെന്ന വ്യാജേന എത്തുകയും നൂറു രൂപയ്ക്ക് താഴെ സാധനങ്ങള്‍ വാങ്ങി വ്യാജ അഞ്ഞൂറ് രൂപയുടെ നോട്ടു നല്‍കുകയാണ് ഇവരുടെ രീതി. കച്ചവടം കഴിഞ്ഞശേഷം പണം എണ്ണി തിട്ടപ്പെടുത്തുമ്പോഴാണ് വ്യാജൻ ലഭിച്ച വിവരം അറിയുക. എന്നാൽ ഭയം കാരണം കബളിപ്പിക്കപ്പെട്ടവര്‍ ആരും വിവരം പുറത്തുപറയില്ല. കഴിഞ്ഞദിവസവും കാട്ടാക്കട ചന്തയില്‍ കച്ചവടക്കാരില്‍ ഒരാള്‍ കബളിപ്പിക്കപ്പെട്ടതോടെയാണ് മറ്റുള്ളവർ വിരവരം അറിഞ്ഞത്. ഈ അറിവ് സാധാരണക്കാരായ ചെറുകിട കച്ചവടക്കാരില്‍ ഏറെ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. യഥാര്‍ഥ നോട്ടും വ്യാജനും തിരിച്ചറിയാന്‍ വേണ്ട പരിജ്ഞാനം ഇല്ലാത്ത സാധാരണക്കാരാണ് അധികവും കബളിക്കപ്പെടുന്നത്. ചന്തയ്ക്കുള്ളിലും പരിസരത്തും പൊലീസ് സാനിധ്യമോ സുരക്ഷ കാമറകളോ ഉണ്ടെങ്കില്‍ ഒരുപരിധിവരെ ഇത്തരക്കാരെ അകറ്റാന്‍ സാധിക്കുമെന്ന് കച്ചവടക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.