തിരുവനന്തപുരം: പത്രഫോേട്ടാഗ്രാഫി രംഗത്തെ സാഹസികനായിരുന്നു വിക്ടർ ജോർജെന്ന് ഡോ. എ. സമ്പത്ത് എം.പി അഭിപ്രായപ്പെട്ടു. മ്യൂസിയം ഒാഡിറ്റോറിയത്തിൽ സഫ്ദർ കലാവേദി സംഘടിപ്പിച്ച പതിനേഴാമത് വിക്ടർ ജോർജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സഫ്ദർ കലാവേദി പ്രസിഡൻറ് പൂന്തോപ്പിൽ പി. കൃഷ്ണൻകുട്ടിനായർ അധ്യക്ഷത വഹിച്ചു. ഇൗ വർഷത്തെ ഫോ േട്ടാഗ്രാഫർക്കുള്ള വിക്ടർജോർജ് പുരസ്കാരം ദേശാഭിമാനിയിലെ ജി. പ്രമോദിന് എ. സമ്പത്ത് എം.പി നൽകി. ബി.എസ്. പ്രസന്നൻ, വാർഡ് കൗൺസിലർ എ. റസിയാബീഗം എന്നിവർ സംസാരിച്ചു. വിക്ടർ ജോർജ് അനുസ്മരണ ചിത്രരചന മത്സര വിജിയികൾക്ക് ഡോ. സി.പി. അരവിന്ദാക്ഷൻ സമ്മാനവിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.