പാറശ്ശാലയിലെ ഹൈമാസ്​റ്റ്​ ലൈറ്റ് ആരുടെ ഭൂമിയിൽ

സ്ഥലത്തി​െൻറ ഉടമസ്ഥതയെക്കുറിച്ച് അധികൃതർക്ക് വ്യക്തതയില്ല പാറശ്ശാല: റോഡരികിൽ പഞ്ചായത്ത് ഫണ്ടിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തി​െൻറ ഉടമസ്ഥതയെക്കുറിച്ച് അധികൃതർക്ക് വ്യക്തതയില്ല. 2009ൽ പാറശ്ശാല പഞ്ചായത്ത് തനതുഫണ്ടിൽ ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ച സ്ഥലം പുറേമ്പാക്ക് ഭൂമിയാണോ സ്വകാര്യഭൂമിയാണോ എന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ച അപേക്ഷകനുള്ള മറുപടിയിലാണ് സ്ഥലം ൈകയേറിയിരിക്കുന്നവരെ സംരക്ഷിക്കുന്ന തരത്തിൽ വിവരങ്ങളുള്ളത്. എട്ട് വർഷം മുമ്പ് ലൈറ്റ് സ്ഥാപിച്ച സ്ഥലം അളന്നുതിരിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായും പൂർത്തിയാകുന്ന മുറക്ക് അപേക്ഷകനെ അറിയിക്കാമെന്നും മറുപടിയിൽ പറയുന്നു. ലൈറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം അകത്താക്കി സ്വകാര്യ സ്ഥാപനം മതിൽ നിർമിച്ചതോടെയാണ് സംഭവം വിവാദമായത്. ജങ്ഷനിൽ പുറേമ്പാക്ക് ഭൂമിയിൽെപട്ട സ്ഥലത്താണ് 2009ൽ ലൈറ്റ് സ്ഥാപിച്ചതെന്ന് ഭരണ-പ്രതിപക്ഷ പാർട്ടികളിലെ മുൻ ജനപ്രതിനിധിയടക്കമുള്ളവർ പറയുന്നു. സ്വകാര്യഭൂമിയിലാണ് പഞ്ചായത്ത് ലൈറ്റ് സ്ഥാപിച്ചതെങ്കിൽ ഭൂവുടമയുടെ അനുമതിപത്രം ഓഫിസിൽ സൂക്ഷിക്കേണ്ടതാണെന്നാണ് നിയമം. എന്നാൽ, ഉടമസ്ഥാവകാശം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാത്തത് വിവരാവകാശനിയമത്തി​െൻറ ലംഘനമാണെന്ന ആക്ഷേപവുമുണ്ട്. ഭൂമി അളക്കാൻ തീരുമാനിച്ചെങ്കിൽ ഏതുദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്തു, ഫയൽ നമ്പർ എന്നിവ വ്യക്തമാക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നു. മാസങ്ങൾക്കുമുമ്പ് തന്നെ അളക്കാൻ തീരുമാനിച്ചതായി അധികൃതർ അവകാശപ്പെടുന്നു. പഞ്ചായത്ത് ഓഫിസിന് വിളിപ്പാടകലെയുള്ള സ്ഥലത്ത് ആഴ്ചകൾക്ക് മുമ്പ് മതിൽകെട്ടൽ അടക്കമുള്ള നിർമാണപ്രവർത്തനങ്ങൾ നടന്നിട്ടും നടപടിയെടുക്കാത്തത് ഗുരുതരവീഴ്ചയാണെന്ന് പരാതി ഉയരുകയാണ്. പാറശ്ശാല ജങ്ഷനിലെ ൈകയേറ്റം സംബന്ധിച്ച് ബി.ജെ.പിനേതൃത്വം നൽകിയ പരാതിയെ തുടർന്ന് റവന്യൂ വിജിലൻസ് വിഭാഗം പ്രാഥമികാന്വേഷണം തുടങ്ങി. ഭൂമി അളന്ന് പരിശോധിക്കുന്നതിന് താലൂക്ക് സർവേയറെ ചുമതലപ്പെടുത്തിയെന്ന് തഹസിൽദാർ പറയുന്നു. സ​െൻറിന് 25 ലക്ഷത്തിലധികം രൂപ വിലവരുന്ന പുറേമ്പാക്ക് ഭൂമി ഭൂരിഭാഗവും ഇപ്പോൾ സ്വകാര്യവ്യക്തികളുടെ കൈയിലാണ്. രണ്ട് സ​െൻറ് വസ്തു ഉള്ള ഭൂവുടമകളുടെ രേഖകളിൽ നിസ്സാരപിഴവുകൾ കണ്ടെത്തിയാൽപോലും കെട്ടിട നമ്പർ നിഷേധിക്കുന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരാണ് വൻകിട കൈയേറ്റങ്ങളെ വെള്ളപൂശാൻ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.