കോവളം: വെങ്ങാനൂർ പഞ്ചായത്തിൽ വിദ്യാർഥികളെ ആദരിക്കുന്ന പരിപാടി ബി.ജെ.പി രാഷ്ട്രീയവത്കരിക്കുെന്നന്നാരോപിച്ച് കോൺഗ്രസും എൽ.ഡി.എഫും പ്രതിഷേധവുമായി എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ആദരിക്കുന്നതിനായി വെങ്ങാനൂർ പഞ്ചായത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയാണ് പ്രതിഷേധത്തെ തുടർന്ന് സംഘർഷാവസ്ഥയിലെത്തിയത്. കമ്മിറ്റിയിൽ പഞ്ചായത്തിെൻറ വകയായി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുെന്നന്നായിരുന്നു പ്രസിഡൻറ് അംഗങ്ങളെ അറിയിച്ചിരുന്നതെന്നും ഇതിനായി കുട്ടികളുടെ സർട്ടിഫിക്കറ്റിെൻറ പകർപ്പും ഫലകത്തിൽ പതിക്കാൻ ഒരു ഫോട്ടോയും ആവശ്യപ്പെട്ടിരുന്നതായും പരിപാടിയുടെ നോട്ടീസുപോലും നൽകിയിരുന്നില്ലെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം പരിപാടിയിൽ കുട്ടികൾക്ക് നൽകാൻ എത്തിച്ച ഫലകത്തിൽ മുകൾ ഭാഗത്ത് നരേന്ദ്ര മോദിയുടെയും റിച്ചാർഡ് ഹേ എം.പിയുടെയും ചിത്രങ്ങൾ പതിച്ചിരിക്കുന്നത് കണ്ടതോടെയാണ് കോൺഗ്രസ്, എൽ.ഡി.എഫ് അംഗങ്ങളും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയത്. പരിപാടിയിലെ മുഖ്യാതിഥിയായി എത്തുന്ന റിച്ചാർഡ് ഹേ എം.പിയെ തടയുമെന്ന് പ്രതിേഷധക്കാർ മുന്നറിയിപ്പ് നൽകിയതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ തള്ളിമാറ്റാൻ ശ്രമിച്ചു. ഇതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്. വിവരം അറിഞ്ഞതോടെ റിച്ചാർഡ് ഹേ എം.പി പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി. പഞ്ചായത്തിലെ കോൺഗ്രസ് അംഗം ജിനുലാൽ, എൽ.ഡി.എഫ് പഞ്ചായത്തംഗങ്ങളായ എ. രാജയ്യൻ, ആർ.എസ്. ശ്രീകുമാർ, ജിനു എസ്. സൈമൻ, ബിപിൻ, ശാലിനി, ഷീല അജിത്, സുലേഖ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഉച്ചക്കട സുരേഷ്, ഡി.സി.സി അംഗം സിസിലിപുരം ജയകുമാർ, പീതാംബരൻ, സുജിത്ത് പാങ്ങോട്, സി.പി.ഐ നേതാക്കളായ എസ്. സുധീർ, സിന്ധുരാജ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.