മിനി ബസി​െൻറ ഗ്ലാസ് ഇളകിത്തെറിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്

വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന മിനി ബസി​െൻറ ഗ്ലാസ് ഇളകിത്തെറിച്ച് തലയിൽ വീണ് സ്കൂട്ടർ യാത്രികന് പരിക്ക്. ബാലരാമപുരം സ്വദേശി ഷംസുദ്ദീ(20)നാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ വിഴിഞ്ഞം റോഡിൽ വിജയാ ബാങ്കിന് സമീപത്തെ ഹമ്പിൽ വെച്ചായിരുന്നു അപകടം. വട്ടിയൂർക്കാവിൽനിന്ന് വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്തുവന്ന് മടങ്ങുകയായിരുന്ന മിനി ബസി​െൻറ ഗ്ലാസാണ് വാഹനം സ്പീഡ് ബ്രേക്കറിൽ കയറിയപ്പോൾ ഇളകിവീണത്. ഈ സമയം ബസി​െൻറ സമീപത്തുകൂടെ അതേദിശയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ഷംസുദ്ദീൻ. ഗ്ലാസ് വീണ് സാരമായി പരിക്കേറ്റ ഇയാളെ ഉടൻ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം നിറുത്താതെ ഓടിച്ചുപോയ ബസ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി. സ്ഥലത്തെത്തിയ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. ഇതിന് തൊട്ടടുത്തെ വളവിൽ അപകടങ്ങളെ തുടർന്ന് നിരവധിപ്പേർ മരിച്ചതിനെ തർന്ന് നാട്ടുകാരുടെ ആവശ്യത്തി​െൻറ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഏതാനും വർഷങ്ങൾക്കു മുമ്പ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. എന്നാൽ, വാഹനങ്ങളുടെ അമിത വേഗം തടയാൻ രണ്ട് മീറ്ററോളം ദൂരത്തിൽ സ്ഥാപിച്ച ഹമ്പ് അശാസ്ത്രീയമായ രീതിയിലായതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.