നേമം: . ഞായറാഴ്ച വൈകീട്ട് 3.30നാണ് സംഭവം. സിഡ്കോയുടെ പ്രഷർ ഡൈ കാസ്റ്റിങ് യൂനിറ്റിലെ സ്റ്റീൽ ഫർണിചർ വിഭാഗത്തിലാണ് തീപിടിച്ചത്. അവധി ദിവസമായതിനാൽ ആളപായമില്ല. യൂനിറ്റിൽ തീപടർന്ന ചൂടുകാരണം ആസ്ബസ്റ്റോസ് പൊട്ടി തെറിക്കാൻ ആരംഭിച്ചത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ അഗ്നിശമന സേനയെ വിവരമറിയിച്ചു. ചെങ്കൽ ചൂളയിൽനിന്ന് സ്റ്റേഷൻ ഓഫിസർ അശോക് കുമാറിെൻറ നേതൃത്വത്തിൽ രണ്ട് യൂനിറ്റുകൾ ഒരുമണിക്കൂർ കൊണ്ടാണ് തീ അണച്ചത്. തടി ഫർണിചറുകൾ, കമ്പ്യൂട്ടർ, അലമാരിയിലെ രേഖകൾ എന്നിവ കത്തിനശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.