നെയ്യാറ്റിൻകര: സ്കൂൾ കുട്ടികളെ കുത്തിനിറച്ചുള്ള വാഹനങ്ങളുടെ യാത്ര നിർബാധം തുടരുമ്പോഴും നടപടി സ്വീകരിക്കാതെ അധികൃതർ. അധ്യായനവർഷം ആരംഭത്തിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന നടത്തിയെങ്കിലും ഇപ്പോൾ നിലച്ചമട്ടാണ്. സ്കൂൾ ബസുകൾ മുതൽ ചെറിയ വാഹനങ്ങളിൽ വരെ കുട്ടികളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. ഓരോ സ്കൂളിലും ബസ് ഫീസിെൻറ പേരിൽ അമിതതുക ഈടാക്കുന്നുമുണ്ട്. നെയ്യാറ്റിൻകര താലൂക്കിെൻറ വിവിധ പ്രദേശങ്ങളിലെ സ്കൂളുകളിൽ ഇത്തരം യാത്ര തുടരുന്നതായി രക്ഷിതാക്കൾതന്നെ പരാതിപ്പെടുന്നു. സ്കൂൾ അധികൃതർക്ക് ഉന്നതങ്ങളിലുള്ള ബന്ധമാണ് പരിശോധയിൽനിന്ന് ഒഴിവാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, പല രക്ഷാകർത്താക്കളും കുത്തിനിറച്ചുള്ള യാത്രക്കെതിരെ പരാതി നൽകാറില്ല. പരാതി നൽകിയാൽ സ്വകാര്യവാഹനത്തെ ആശ്രയിക്കുവെന്നാണ് മറുപടി ലഭിക്കുന്നത്. അതോടെ പരസ്യമായ പ്രതികരണത്തിന് രക്ഷിതാക്കളും മടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.