ജില്ല മാതൃകാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഒറ്റ ഡോക്ടര്‍ മാത്രം; വലഞ്ഞ് രോഗികൾ

പേരൂർക്കട: ജില്ല മാതൃകാ ആശുപത്രിയില്‍ ഞായറാഴ്ച അത്യാഹിത വിഭാഗത്തില്‍ ഒറ്റ ഡോക്ടര്‍ മാത്രം. ദുരിതംപേറി രോഗികൾ. ഇതോടെ നിരവധിപേർ വലഞ്ഞു. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ ആശുപത്രിയില്‍ രോഗികളുടെ നീണ്ടനിര ഉണ്ടായിരുന്നു. ഡോക്ടറുടെ സേവനം ലഭിക്കാന്‍ മണിക്കൂറുകളോളം വൈകിയതോടെ രോഗികൾ ബഹളംെവച്ചു. പകർച്ചപ്പനി വ്യാപിച്ചിരിക്കുന്ന സമയമായതിനാല്‍ ദിവസേന മൂന്നൂറോളം രോഗികളാണ് ചികിസെക്കത്തുന്നത്. ഒ.പിയിൽ ഡോക്ടർമാരുടെ കുറവ് കാരണം ദിവസങ്ങളിലായി ഇവിടെയെത്തുന്ന രോഗികൾക്ക് അടിയന്തര ചികിത്സയും പരിചരണവും ലഭിക്കുന്നില്ലെന്ന് നേരത്തേതന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഞായറാഴ്ച രോഗികള്‍ പ്രതിഷേധിച്ചതോടെ രാഷ്ട്രീയ പ്രവത്തകര്‍ ആശുപത്രിയിലെത്തി. പ്രശ്നം ഉടനടി ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു. വരുംദിവസങ്ങളില്‍ രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.