വിഴിഞ്ഞം: ഇമ്പശേഖർ. പെരിങ്ങമ്മല എസ്.എൻ.വി ഗ്രന്ഥശാലയിൽ നടന്നുവരുന്ന സ്കൂൾ കുട്ടികൾക്കായുള്ള ദീർഘകാല സിവിൽ സർവിസ് പരീക്ഷ പരിശീലന പരിപാടിയായ 'പടവുകളിൽ' കുട്ടികളുമായി തെൻറ വിജയകഥ പങ്കിടുകയായിരുന്നു അദ്ദേഹം. ഇല്ലായ്മകൾക്കൊപ്പം പോരാടി ജീവിതവിജയം കൈവരിച്ച ശ്രീലങ്കൻ അഭയാർഥികൾക്കിടയിൽ നിന്നുള്ള ആദ്യ ഐ.എ.എസ് ഓഫിസറാണ് ഇമ്പശേഖർ. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് പാലായനം ചെയ്ത് നീലഗിരിയിലെ തോട്ടം തൊഴിലാളിയായി, ഒപ്പം പഠനവും. സർക്കാർ സ്കൂളിൽ പഠിച്ച് ഉന്നതവിജയം നേടി. 2010ൽ ഐ.എഫ്.എസിൽ 49ാം റാങ്ക്. പൊക്കമില്ലായ്മ അവിടെയും പിന്നിലാക്കി. എന്നാൽ, ഐ.എ.എസിലേക്ക് നാലുതവണ പരാജയപ്പെട്ട് പിന്മാറാതെ 2015ൽ വിജയംകൊയ്ത തെൻറ ജീവിതകഥ അദ്ദേഹം കുട്ടികളുമായി പങ്കുവെക്കുകയായിരുന്നു. സജി എസ്. നായർ, ജി. പുഷ്പരാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.