കിളിമാനൂർ: അടയമൺ-തൊളിക്കുഴി മേഖലയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് എ.ഐ.വൈ.എഫ് തൊളിക്കുഴി യൂനിറ്റ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. കിളിമാനൂർ മണ്ഡലം സെക്രട്ടറി വല്ലൂർ രതീഷ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ജി.എൽ. അജീഷ്, മണ്ഡലം വൈസ് പ്രസിഡൻറ് ടി. താഹ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കാർവർണൻ (പ്രസി.) അഖിൽ വട്ടലിൽ (വൈ.പ്രസി.), ജോയി ( സെക്ര.) എസ്. ശ്രീകാന്ത് (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. ഞെക്കാട് ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി ഇനി സമ്പൂർണ ഹൈടെക് വിദ്യാലയം കല്ലമ്പലം: മേഖലയിലെ പ്രശസ്ത വിദ്യാലയമായ ഞെക്കാട് ഗവ: വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഇനി സമ്പൂർണ ഹൈടെക് സ്കൂൾ. ഹൈടെക് ആക്കിയ 43 ക്ലാസ് മുറികളുടെ ഉദ്ഘാടനവും പുതുതായി അനുവദിച്ച ഹൈസ്കൂൾ മന്ദിരത്തിെൻറ ശിലാസ്ഥാപനവും തിങ്കളാഴ്ച വൈകീട്ട് നാലിന് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. പൂർണമായും പൂർവ വിദ്യാർഥികളുടെയും പൊതുജന പങ്കാളിത്തത്തോടെയും ക്ലാസ്മുറികൾ ആധുനികവത്കരിച്ച ജില്ലയിലെ തന്നെ ആദ്യ വിദ്യാലയമായി മാറുകയാണ് ഞെക്കാട് വി.എച്ച്.എസ്.എസ്. ഏഴരക്കോടിയുടെ സർക്കാർ ഫണ്ടുപയോഗിച്ചാണ് പുതുതായി അനുവദിച്ച ഹൈസ്കൂൾ, ഹയർ സെക്കൻഡറി ബ്ലോക്കുകളുടെ നിർമാണ ജോലികൾ ആരംഭിക്കുന്നത്. ബി. സത്യൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ക്ലാസ് മുറികളുടെ നവീകരണം സ്പോൺസർ ചെയ്ത വ്യക്തിത്വങ്ങളെയും പൂർവ വിദ്യാർഥിയും പത്മശ്രീ ജേതാവുമായ ഡോ. കെ.പി. ഹരിദാസിനെയും ഡോ. എ. സമ്പത്ത് എം.പിയും വി. ജോയി എം.എൽ.എയും ആദരിക്കും. 3.54 കോടി ചെലവിൽ മികവിെൻറ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ഹയർ സെക്കൻഡറി ബ്ലോക്കിനും കിച്ചൺ കം ഡൈനിങ് ഹാളിനും ഭരണാനുമതി ലഭിച്ചതായി പ്രഥമാധ്യാപകൻ കെ.കെ. സജീവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.