കിളിമാനൂർ: പട്ടികജാതി ക്ഷേമസമിതി കിളിമാനൂർ പഞ്ചായത്ത്തല സമ്മേളനവും വിവിധ പരീക്ഷകളിൽ വിജയികളായവർക്കുള്ള അവാർഡ് വിതരണവും ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ യോഗത്തിൽ അദ്ദേഹം അനുമോദിച്ചു. തുളസീധരൻ അധ്യക്ഷത വഹിച്ചു. കെ.ആർ. വിശ്വംഭരൻ, മുരളീധരൻ, ജ്യോതി എന്നിവർ സംസാരിച്ചു. എൻ. പ്രകാശ് സ്വാഗതം പറഞ്ഞു. തകര്‍ന്ന റോഡ് പുനരുദ്ധാരണത്തിന് നടപടിയില്ല; നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു ആറ്റിങ്ങല്‍: തകര്‍ന്ന റോഡ് പുനരുദ്ധരിക്കാന്‍ നടപടിയില്ല, നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു. കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡില്‍ പെരുംകുളം യുവധാര റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. ഇവിടെ അപകടങ്ങളും പതിവാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് റോഡില്‍ പൈപ്പ് ലൈനിനായി കുഴി എടുത്തിരുന്നു. യഥാസമയം കുഴികള്‍ നികത്തുകയോ റോഡ് ടാര്‍ ചെയ്യുകയോ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് മണ്ണൊലിച്ച് വലിയ കുഴികള്‍ ഉണ്ടായി. ഓട്ടോ ഉള്‍പ്പെടെ ഈ റോഡിലൂടെ സര്‍വിസ് നടത്തുവാന്‍ തയാറാകുന്നില്ല. അത്യാഹിതഘട്ടങ്ങളിലുൾപ്പെടെ രോഗികളെ മീറ്ററോളം എടുത്തുകൊണ്ട് പോവേണ്ട അവസ്ഥയാണ്. നൂറുകണക്കിന് സ്‌കൂള്‍ കുട്ടികള്‍ പഠിക്കുന്ന പ്രദേശത്ത് സ്‌കൂള്‍വാഹനം പോലും വരാത്ത അവസ്ഥയാണ്. കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്തിലും ഗ്രാമസഭകളിലും നിരവധി തവണ പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായിട്ടില്ല. റോഡ് പുനരുദ്ധരിച്ച് യാത്രായോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുവധാര പൗരസമിതിയും നാട്ടുകാരും ചേര്‍ന്ന് വഴ നട്ട് പ്രതിഷേധിച്ചു. യുവധാര പ്രസിഡൻറ് പെരുംകുളം അന്‍സര്‍, സെക്രട്ടറി അനിക്കുട്ടന്‍, പരിപൂര്‍ണന്‍, സുനി, ഉണ്ണി, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.