കൊണ്ണിയൂർ സ്‌കൂളിൽ ഹലോ ഇംഗ്ലീഷ് പരിപാടി സമാപിച്ചു

കാട്ടാക്കട: പൂവച്ചൽ കൊണ്ണിയൂർ സ​െൻറ് തെരേസാസ് യു.പി സ്‌കൂളിലെ ഹലോ ഇംഗ്ലീഷ് പരിപാടി സമാപിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് ഷാജി അധ്യക്ഷത വഹിച്ചു. ബി.ആർ.സി പരിശീലക സിന്ധു, പ്രധാനാധ്യാപിക മേബിൾ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ധർണ നടത്തി കാട്ടാക്കട: സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാട്ടാക്കട എ.ഇ.ഒ ഓഫിസിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് വട്ടപ്പാറ അനിൽ ഉദ്‌ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ഉപജില്ല പ്രസിഡൻറ് എൻ. സെൽവരാജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വീരണകാവ് മണ്ഡലം പ്രസിഡൻറ് എസ്.വി. ഗോപകുമാർ, കാട്ടാക്കട പ്രസിഡൻറ് ശരത്ചന്ദ്രൻ നായർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്.ടി. അനി, അസോസിയേഷൻ സബ് ജില്ല സെക്രട്ടറി എൻ.പി. ജയപ്രകാശ്, വൈസ് പ്രസിഡൻറ് വി.എസ്. ഷൈൻ തുടങ്ങിയവർ സംസാരിച്ചു. കാട്ടാക്കടയിൽ പൊലീസ് സ്‌പെഷൽ വാഹന പരിശോധന കാട്ടാക്കട: കാട്ടാക്കട പട്ടണത്തിൽ െപാലീസ് സ്‌പെഷൽ വാഹന പരിശോധന നടത്തി. വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങളെ തുടര്‍ന്നാണ് പൊലീസ് സ്പെഷല്‍ ഡ്രൈവ് നടത്തിയത്. ലൈസൻസ്, ഹെൽമറ്റ് എന്നിവ ഇല്ലാത്തതിനും ഓവർലോഡ് എന്നിവയടക്കം അമ്പതിലേറെ കേസുകൾ എടുത്തു. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ, ഗതാഗത തടസ്സം ഉണ്ടാക്കും വിധം പൊലീസ് നടത്തിയ വാഹന പരിശോധന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയതായും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.