ആറ്റിങ്ങല്‍: കുറക്കട ടാഗോര്‍ ലൈബ്രറി ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ചു. പുസ്തകപ്രദര്‍ശനവും സാഹിത്യക്വിസും കവി രാധാകൃഷ്ണന്‍ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കോരാണി അംബേദ്കര്‍ മെമ്മോറിയല്‍ എല്‍.പി.സ്‌കൂള്‍ പ്രഥമാധ്യാപിക പത്മകുമാരി അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ശശികുമാര്‍, സത്യന്‍, നാടന്‍പാട്ട് കലാകാരന്‍ അരുണ്‍കുമാര്‍, ബാലവേദി സെക്രട്ടറി മാഹിന്‍ എം. കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.എസ്.ടി.എ ധര്‍ണ ആറ്റിങ്ങല്‍: വിദ്യാഭ്യാസവകുപ്പിലെ അധ്യാപകദ്രോഹ നടപടികള്‍ അവസാനിക്കുക, സ്‌കൂള്‍ മാനേജരുടെ ശിക്ഷാധികാരം എടുത്തുകളയുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ആറ്റിങ്ങല്‍ ഉപജില്ല സമിതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനുമുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ജില്ല പ്രസിഡൻറ് പ്രദീപ് നാരായണ്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല സമിതി പ്രസിഡൻറ് എസ്. സഫീനാ ബീവി അധ്യക്ഷത വഹിച്ചു. എന്‍. സാബു, കെ.ഉണ്ണികൃഷ്ണന്‍ നായര്‍, ആര്‍.ശ്രീകുമാര്‍, വി.വിനോദ്, സി.എസ്.വിനോദ്, പി.രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ചാടിമൂട്-കോളിച്ചിറ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരം ചിറയിന്‍കീഴ്: മഞ്ചാടിമൂട്-കോളിച്ചിറ റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്രായോഗ്യമല്ലാത്ത നിലയില്‍. ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായ നിലയിലാണ്. ഇതിനുപുറമെ കുടിവെള്ളപൈപ്പ് പൊട്ടിയതോടെ യാത്ര കൂടുതല്‍ ദുഷ്‌കരമായി. അഞ്ചുവര്‍ഷം മുമ്പാണ് റോഡ് ടാര്‍ ചെയ്തത്. സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളും സ്‌കൂള്‍-കോളജ് ബസുകളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ചിറയിന്‍കീഴ്-മുരുക്കുംപുഴ റോഡില്‍ മഞ്ചാടിമൂട്ടില്‍ നിന്ന് ചേമ്പുംമൂല, കോളിച്ചിറ വഴി മുട്ടപ്പലം കലുങ്കിലെ ഗുരുകുലം ജങ്ഷനിലാണ് എത്തിച്ചേരുന്നത്. കോളിച്ചിറ പാല്‍ സംഭരണ കേന്ദ്രത്തിന് മുന്നിൽ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ അപകടത്തിൽപെടുന്നത് പതിവാണ്. റോഡില്‍ വ്യാപകമായി മെറ്റല്‍ ഇളകി ചിതറിക്കിടക്കുന്നതും ഇരുചക്രവാഹനങ്ങള്‍ തെന്നി നിയന്ത്രണം വിടുന്നതിന് ഇടയാകുന്നു. കുടിവെള്ളവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനായി റോഡ് കുഴിക്കുമെന്നല്ലാതെ അവിടെ ടാര്‍ ചെയ്യുകയോ കോണ്‍ക്രീറ്റ് ചെയ്യുകയോ ചെയ്യാറില്ല. ഇത് മൂലമാണ് ടാറും മെറ്റലും മണ്ണും ഇളകി വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഓട്ടോ-ഇരുചക്രവാഹനയാത്രക്കാർ ഏറെ ദുരിതത്തിലാണ്. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.