കാട്ടാക്കട: വിവാഹമണ്ഡപത്തിൽ ശ്രമദാനത്തിനെത്തിയ യുവാവ് കിണറ്റിൽവീണ് മരിച്ച സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതിനൽകി. കഴിഞ്ഞ ഏപ്രിൽ 15ന് രാത്രിയാണ് കുറ്റിച്ചൽ വഞ്ചിക്കുഴി പൊട്ടുകാവ് അൻസീർ മൻസിലിൽ അജ്മലിനെ (20) പൂവച്ചലിലെ കല്യാണമണ്ഡപ വളപ്പിലെ കിണറ്റിൽവീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കട്ടിയുള്ള കമ്പിവല കൊണ്ട് മൂടിയിരുന്ന കിണറിൽ കൈവരിയിൽ ഇരുന്ന് ഫോൺ ചെയ്യവേ ഉള്ളിലേക്ക് ഇറങ്ങാനായി വേർതിരിച്ചിരുന്ന ഭാഗത്തിലൂടെ കിണറിലേക്ക് വീണതെന്നാണ് സംഭവസ്ഥലത്തുള്ളവർ പൊലീസിനോട് പറയുന്നത്. എന്നാൽ മരണത്തിൽ ദുരൂഹത ഉള്ളതായും അന്വേഷണം വേണമെന്നുമാണ് പിതാവ് പരീത് കുഞ്ഞിെൻറ പരാതിയിൽ ആവശ്യപ്പെടുന്നത്. സംഭവദിവസം അജ്മലും അവിടെയുണ്ടായിരുന്ന ചില സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായതായും, ഈ വിവരം ഇയാൾ പെൺ സുഹൃത്തിനെ അപകടം നടക്കുന്നതിന് അൽപം മുമ്പ് ഫോണിൽ അറിയിച്ചിരുന്നതായും ഇവർക്ക് മരണത്തിൽ പങ്കുള്ളതായും പരാതിയിൽ പറയുന്നു. ഈ വിവരം പെൺകുട്ടി കേസ് അന്വേഷിച്ച പൊലീസിന് നൽകിയെങ്കിലും അവഗണിക്കുകയിരുെന്നന്നും അദ്ദേഹം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.