പാലോട്: വനം വാച്ചർമാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡൻറ് മീനാങ്കൽ കുമാർ പറഞ്ഞു. ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ പാലോട് റേഞ്ച് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രഘുവരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ പാലോട് മണ്ഡലം സെക്രട്ടറി ഡി. പുഷ്കരാനന്ദൻ നായർ, ജില്ല കൗൺസിൽ മെംബർ പി.എസ്. ഷൗക്കത്ത്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡൻറ് എൽ. സാജൻ, ആനാട് ജി. ചന്ദ്രൻ, ആർ. രാജേഷ്, വേങ്കവിള സജി, എം.ജി. ധനീഷ്, മനോജ് പാലോട്, ഭുവനേന്ദ്രൻ, എ.എസ്. ഷീജ, മൈലം ശശി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കല്ലാർ വനരാജൻ (കൺവീനർ), മനോജ് പാലോട് (ജോയൻറ് കൺവീനർ), ഭുവനേന്ദ്രൻ (ട്രഷറർ) എന്നിവരെ െതരഞ്ഞെടുത്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു പാലോട്: പെരിങ്ങമ്മല അഗ്രിഫാം മാലിന്യപ്ലാൻറിനെതിരെ സമരസമിതിക്ക് ദലിത് ഐക്യവേദി ജില്ല കമ്മിറ്റിയുടെ പിന്തുണ. സംസ്ഥാന-ജില്ല ഭാരവാഹികളും പ്രവർത്തകരും സമരപ്പന്തൽ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു. ഐക്യവേദി ജില്ല ജനറൽകൺവീനർ ശരവൺചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ശശി ആർ. ചേരമൻ, എസ്.എൽ. ജോൺസൺ, വിത്സൺ, ബാബു, ജോയ്, സുഗതൻ, രാമചന്ദ്രൻ, നസീമ ഇല്യാസ്, സുബൈർ ദേശായി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.