കിളിമാനൂർ: കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിൽനിന്നും സർവിസ് നടത്തുന്ന ബസുകൾ റൂട്ടുമാറ്റി അയക്കുന്ന അധികൃതരുടെ നടപടി അവസാനിപ്പിക്കണമെന്ന് എ.ഐ.വൈ.എഫ് ടൗൺ യൂനിറ്റ് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഗ്രാമീണമേഖലയിലൂടെയും എം.സി റോഡ് വഴിയും സർവിസ് നടത്തുന്ന ഓർഡിനറി, ജൻറം ബസുകളാണ് റൂട്ട് മാറ്റുന്നത്. ഈ നടപടി അധികൃതർ ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം തുടർ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.എം. റാഫി ഉദ്ഘാടനം ചെയ്തു. രേഷ്മാ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ജി.എൽ. അജീഷ്, മണ്ഡലം സെക്രട്ടറി വല്ലൂർ രതീഷ്, എസ്. സജി പെരുകുന്നം, എന്നിവർ സംസാരിച്ചു. രബിൻ ആർ.എസ് സ്വാഗതവും അൻസാരി നന്ദിയും പറഞ്ഞു. ഭാരവാഹികളായി അമ്പാടി (പ്രസി.) രേഷ്മാ ചന്ദ്രൻ (വൈ പ്രസി.) രജിത്ത് ആർ.എസ് (സെക്ര.) അൻസാരി (ജോ സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.