കൊല്ലം: നിവർത്തനപ്രക്ഷോഭത്തിെൻറ നായകനായിരുന്ന സി. കേശവൻ ഉയർത്തിയ മൂല്യങ്ങൾക്ക് വർത്തമാനകാല കോൺഗ്രസ് രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. സി. കേശവെൻറ 49ാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എൻ. അഴകേശൻ, ജി. പ്രതാപവർമ തമ്പാൻ, മോഹൻശങ്കർ, എസ്. വിപിനചന്ദ്രൻ, സൂരജ് രവി, ചിറ്റുമൂല നാസർ, അൻസർ അസീസ്, ജി. ജയപ്രകാശ്, എസ്. ശ്രീകുമാർ, എൻ. ഉണ്ണികൃഷ്ണൻ, ആദിക്കാട് മധു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ ആർ. രാജ്മോഹൻ, ആർ. രമണൻ, മണ്ഡലം ഭാരവാഹികളായ വി.എസ്. ജോൺസൺ, എ.ഡി. രമേശൻ, തട്ടാമല രാജൻ, ചന്ദ്രൻപിള്ള, ജലജ എന്നിവർ സംസാരിച്ചു. കേസ് പിൻവലിക്കണം കൊല്ലം: മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെതിരെ കൊല്ലം വെസ്റ്റ് പൊലീസ് എടുത്ത കേസ് മുഖ്യമന്ത്രി പിണറായി വിജയെൻറയും സി.പി.എമ്മിെൻറയും അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നതെന്ന് ജില്ലകോൺഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദുകൃഷ്ണ. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം നടപടികൾ കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. ജനാധിപത്യരാജ്യത്ത് ഏകാധിപതിയെപോലെ പെരുമാറുന്ന പിണറായി വിജയൻ വിമർശിക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തോട് അൽപമെങ്കിലും മാന്യത പുലർത്തുമെങ്കിൽ ഇത്തരം കേസുകൾ പിൻവലിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.