തിരുവനന്തപുരം: സക്കറിയക്ക് നേരെയുള്ള ബി.ജെ.പി ഭീഷണിക്കെതിരെ ജനാധിപത്യകേരളം ഒരുമിക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. ഗുജറാത്ത് കലാപത്തിെൻറ ചോര തെൻറ കൈകളിൽ പറ്റിയിട്ടിെല്ലന്ന് വിശ്വസനീയമാംവിധം രാജ്യത്തെ ബോധ്യപ്പെടുത്താൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യൻ മനസ്സാക്ഷിക്ക് മുന്നിൽ മോദി ഇന്നും കുറ്റാരോപിതനാണ്. ആർ.എസ്.എസുകാരും കൂട്ടക്കൊലകളുമായുള്ള ബന്ധവും മറച്ചുെവക്കാനാകില്ല. സി.പി.എമ്മിനെതിരെയും ഇടതുപക്ഷത്തിനെതിരെയും അതിരൂക്ഷ വിമർശനം ഉയർത്തുന്ന ആളാണ് സക്കറിയ. അവയോടെല്ലാം മറുപടി പറയുകയല്ലാതെ ആക്രമണം നടത്തുക സി.പി.എമ്മിെൻറ രീതിയല്ല. പയ്യന്നൂരിലുണ്ടായ ഒറ്റപ്പെട്ട സംഭവത്തിൽ സി.പി.എമ്മിന് പങ്കില്ലാതിരുന്നിട്ടും പലരും തങ്ങളെ വിമർശിക്കുകയാണ് ചെയ്തത്. സക്കറിയ തുടർന്നും സി.പി.എമ്മിനോട് സംവാദം നടത്തിയതായും ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.