തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെതിെരയും സർക്കാർ ഉദ്യോഗസ്ഥൻ വി. മധുവിെനതിരെയും മാധ്യമസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിക്കുന്ന ഏകാധിപത്യനടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് ചൂണ്ടിക്കാട്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനൽകി. മതസ്പർധ വളർത്തി എന്നാരോപിച്ച് വേണുവിനെതിരെയെടുത്ത കേസ് പിൻവലിക്കുകയും ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തെന്നാരോപിച്ച് മധുവിനെ സസ്പെൻഡ് ചെയ്തത് ഉടൻ റദ്ദാക്കുകയും വേണം. ചാനൽചർച്ചക്കിടെ വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയാൽ അത്ഭുതപ്പെടേണ്ടതില്ല. വാർത്തകളുടെയും വാക്കുകളുടെയും അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ പോയാൽ ദേശാഭിമാനിയിലും കൈരളിയിലും മറ്റും ജോലി ചെയ്യുന്ന എത്ര മാധ്യമപ്രവർത്തകർ ഇതിനകം ജയിലിൽ പോകുമായിരുന്നുവെന്ന് മുഖ്യമന്ത്രി ആലോചിച്ചിട്ടുണ്ടോയെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു. തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ വി. മധുവിനെ സസ്പെൻഡ് ചെയ്തത് ബാലിശമായ കാരണത്തിെൻറ പേരിലാണ്. പൊലീസ് മർദിച്ചുകൊന്ന കെവിെൻറ ഭാര്യക്ക് ജോലി കൊടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചപ്പോൾ, ഇങ്ങനെ ജോലി കൊടുക്കാൻ തുടങ്ങിയാൽ പി.എസ്.സി ടെസ്റ്റ് എഴുതുന്നവർ എന്തുചെയ്യും എന്ന പരാമർശമുള്ള പോസ്റ്റ് ഷെയർ ചെയ്തതിനാണ് അംഗപരിമിതനായ മധുവിനെ സസ്പെൻഡ് ചെയ്തതെന്ന് കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.