പെരുമൺ ദുരന്തവാർഷികം: റെയിൽവേ കണ്ണ് തുറക്കണം

കൊല്ലം: നൂറിലേറെ പേരുടെ ജീവനെടുത്ത പെരുമൺ ദുരന്തത്തി​െൻറ വാർഷികവേളയിൽ െട്രയിൻ യാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന സിഗ്നൽ തകരാറുകളും പാളങ്ങളിലെ അറ്റകുറ്റപ്പണികളും സൂക്ഷ്മതയോടെ പരിഹരിക്കാനും െട്രയിൻ ഗതാഗതം സുഗമമാക്കാനും നടപടി ഉണ്ടാകണമെന്ന് സതേൺ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സജീവ് പരിശവിളയും ജനറൽ സെക്രട്ടറി കണ്ണനല്ലൂർ നിസാമും ആവശ്യപ്പെട്ടു. യാതൊരു സുരക്ഷിതത്വവുമില്ലാത്ത യാത്രാമാധ്യമമായി റെയിൽവേ മാറുന്നത് ഒഴിവാക്കാൻ സംവിധാനത്തിൽ കാതലായ മാറ്റം വരുത്തുകയും യാത്രക്കാരുടെ സുരക്ഷിതത്വവും സമയക്ലിപ്തതയും പാലിക്കാൻ നടപടി ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. താലൂക്കാശുപത്രിയിലെ അക്രമം; ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു കരുനാഗപ്പള്ളി: താലൂക്കാശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയിൽ ഡി.വൈ.എഫ്.ഐ-ആർ.എസ്.എസ് സംഘർഷത്തെതുടർന്ന് നാശനഷ്ടം വരുത്തുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി ജീവനക്കാർ, സ്ത്രീകൾ ഉൽപ്പടെ ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധിച്ചു. നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. താലൂക്കാശുപത്രിയിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.