തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബോണസ് നൽകണം

വെളിയം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിനിമം കൂലി 700 രൂപയാക്കണമെന്നും ബോണസ് നൽകണമെന്നും എൻ.ആർ.ഇ.ജി.എസ്-യു.ടി.യു.സി വെളിയം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി പ്രശോഭ അധ്യക്ഷത വഹിച്ചു. യൂനിയൻ ജില്ല സെക്രട്ടറി വെളിയം ഉദയകുമാർ, സിന്ധു നാരായണൻ, കുമാരി ഓമന, എം.എസ്.ബിജു, ഭാസി പരുത്തിയറ, പുതുവീട് അശോകൻ, എൻ.എസ്.അനീഷ്, മുട്ടറ ബിജു എന്നിവർ സംസാരിച്ചു. സത്യൻ കുടുംബസഹായ ഫണ്ട് കൈമാറി വെളിയം: ആറ്റിൽ വീണ സുഹൃത്തിനെ രക്ഷപ്പെടുത്തുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട നെടുമൺകാവ് ശ്രീമംഗലം വീട്ടിൽ സത്യ​െൻറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിച്ച മൂന്ന് ലക്ഷം രൂപ കുടുംബാംഗങ്ങൾക്ക് കൈമാറി. പി. െഎഷാ പോറ്റി എം.എൽ.എ സത്യ​െൻറ മാതാവ് ഭാർഗവിയമ്മ, ഭാര്യ സുശീല, മക്കളായ സേതുരാജ്, നിഷ എന്നിവർക്ക് ഫണ്ട് കൈമാറി. കരീപ്ര പഞ്ചായത്ത് പ്രസിഡൻറ് ജെ. അശോകൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്.സജീവ്, തഹസിൽദാർ ബി. അനിൽകുമാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അബ്ദുൽ റഹുമാൻ, വില്ലേജ് ഒാഫിസർ നിരീഷ് കുമാർ, കെ.വി.എസ്.എസ് ജില്ല പ്രസിഡൻറ് ഗീതാ അനിൽ, സേതുരാജ് എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ മേഖലസമ്മേളനം വെളിയം: ഡി.വൈ.എഫ്.ഐ ഓടനാവട്ടം മേഖല സമ്മേളനം ജില്ല വൈസ് പ്രസിഡൻറ് കെ.എസ്.ബിനു ഉദ്ഘാടനം ചെയിതു. പൊതുസമ്മേളനവും പ്രതിഭാസായാഹ്നവും ജില്ല പ്രസിഡൻറ് എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. അശ്വിൻ അശോക് അധ്യക്ഷത വഹിച്ചു. എം. ആദർശ്, ആർ. േപ്രമചന്ദ്രൻ, വെളിയം പഞ്ചായത്ത് പ്രസിഡൻറ് ഷൈല സലിംലാൽ, എൽ.ബാലഗോപാൽ, ആർ.മനോഹരൻ, വി.ആർ.വിപിൻ, ആർ. പ്രശാന്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അശ്വിൻ അശോക് (പ്രസി.), എം.ആദർശ് (സെക്ര.), അതുൽ കൃഷ്ണൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.