നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്​റ്റിലിടിച്ച്​ രണ്ട്​ യുവാക്കൾ മരിച്ചു

വിഴിഞ്ഞം: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലും സ്കൂട്ടറിലും ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രികരായ കോട്ടപ്പുറം കരിമ്പള്ളിക്കര വയലിൻകര വീട്ടിൽ വിൻസ​െൻറ്-ബ്രിജിറ്റ് ദമ്പതികളുടെ മകൻ വിജിൽ (19), കോട്ടപ്പുറം പുതിയപള്ളിക്ക് സമീപം ജോണി-ഹെജിൻ ദമ്പതികളുടെ മകൻ ജിൻസൺ (19) എന്നിവരാണ് മരിച്ചത്. സ്കൂട്ടർ യാത്രികൻ രാജുവിനെ (50) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ വിഴിഞ്ഞം ബാലരാമപുരം റോഡിൽ കിടാരക്കുഴി ഇടിവിഴുന്നവിള കാണിക്കവഞ്ചിക്ക് സമീപമായിരുന്നു അപകടം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ വാങ്ങാൻ പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിലും തുടർന്ന് എതിർദിശയിൽവന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡി​െൻറ വശത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് 108 ആംബുലൻസ് എത്തി പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും വിജിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജിൻസൻ, രാജു എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിൻസൻ വൈകീട്ട് അഞ്ചരയോടെ മരിച്ചു. രാജു ചികിത്സയിലാണ്. അമിതവേഗമാണ് അപകടകാരണമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലുള്ള മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച ഉച്ചയോടെ കോട്ടപ്പുറം സിന്ധുയാത്രാമാത ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും. വിജിലയാണ് വിജിലി​െൻറ സഹോദരി. അനിൽ, ജിജോ, ജോബിൻ എന്നിവർ ജിൻസ​െൻറ സഹോദരങ്ങളാണ്. ഫോട്ടോ - 1 ജിൻസൻ 2 വിജിൻ IMG-20180707-WA0034.jpg IMG-20180707-WA0035.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.